മൊഗ്രാല്‍ പുത്തൂരില്‍ സ്‌കൂള്‍ ബസും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Sep 15, 2015, 19:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 15/09/2015) മൊഗ്രാല്‍ പുത്തൂര്‍ ദേശീയ പാതയില്‍ സ്‌കൂള്‍ ബസും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പള കുന്നില്‍ ഷിറിയ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും കയറ്റിവരികയായിരുന്ന കെ.എല്‍. 14 എച്ച്. 13 നമ്പര്‍ സ്‌കൂള്‍ ബസും കെ.എല്‍. 60 എ. 6002 നമ്പര്‍ പാല്‍ കായറ്റിപ്പോവുകയായിരുന്ന ടെമ്പോ ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടംനടന്ന ഉടനെ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ബസില്‍ ഉണ്ടായിരുന്ന കുട്ടികള്‍ പേടിച്ച് നിലവിളിക്കുകയായിരുന്നു. ഇവരെ പിന്നീട് പുറത്തിറക്കി നാട്ടുകാര്‍ സമാധാനിപ്പിച്ച് മറ്റു വാഹനത്തില്‍ വീടുകളിലെത്തിച്ചു.
Keywords : Accident, School Bus, Students, Kasaragod, Kerala, Mogral Puthoor, Milk Vehicle.