പള്ളിയില്‍ നിന്ന് പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ സംഘം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പാചകത്തൊഴിലാളി നേതാവിന്റെ പണം കവര്‍ന്നു
Sep 13, 2015, 09:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/09/2015) പള്ളിയില്‍ നിന്ന് പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ സംഘം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പാചകത്തൊഴിലാളി നേതാവിന്റെ പണം കവര്‍ന്നു. പാചകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായ സൈനുദ്ദീ(50) ന് നേരെയാണ് വെള്ളിയാഴ്ച രാത്രി 9.15 മണിയോടെ പടന്നക്കാട് കുറുന്തൂരില്‍ വെച്ച് മുളകുപൊടി എറിഞ്ഞ് പണം കവര്‍ന്നത്.
മുളകുപൊടിയെറിഞ്ഞ ശേഷം സൈനുദ്ദീനെ മര്‍ദിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. സൈനുദ്ദീന്റെ 7,300 രൂപ നഷ്ടപ്പെട്ടു. പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കാറിലും ബൈക്കിലുമായെത്തിയ സംഘം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നവത്രേ. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കണ്ണില്‍ മുളകുപൊടിയെറിഞ്ഞതെന്ന് സൈനുദ്ദീന്‍ പറഞ്ഞു. തുടര്‍ന്ന് പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ സൈനുദ്ദീനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kanhangad, Attack, Robbery, Rs. 7,300 looted.