കാഞ്ഞങ്ങാട് ബീവറേജ് മദ്യശാലയില്‍ കവര്‍ച്ച; 40 ലക്ഷം രൂപ സൂക്ഷിച്ച അലമാര കുത്തിത്തുറക്കാനുള്ള ശ്രമം വിഫലമായി
Sep 14, 2015, 12:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/09/2015) കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് മദ്യശാലയില്‍ കവര്‍ച്ച. 40 ലക്ഷം രൂപ സൂക്ഷിച്ച അലമാര കുത്തിത്തുറക്കാനുള്ള ശ്രമം വിഫലമായി. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന 250 രൂപയും ഏതാനും മദ്യക്കുപ്പികളും നഷ്ടപ്പെട്ടതായി കരുതുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ കലക്ഷന്‍ തുകയായ 40 ലക്ഷം രൂപ തിങ്കളാഴ്ച ബാങ്കിലടയ്ക്കാന്‍ വെച്ചതായിരുന്നു.
ഗോദറേജിന്റെ അലമാര തകര്‍ക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിയാത്തതുകൊണ്ട് പണം നഷ്ടപ്പെട്ടില്ല. മദ്യം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നറിയണമെങ്കില്‍ സ്‌റ്റോക്കെടുത്താല്‍മാത്രമേ കഴിയുകയുള്ളുവെന്നാണ് ബീവറേജ് അധികൃതര്‍ പോലീസിനെ അറിയിച്ചത്. രാവിലെ മദ്യശാല തുറക്കാനെത്തിയ ജീവനക്കാരാണ് മദ്യശാലയുടെ പൂട്ട്‌പൊളിച്ചനിലയില്‍ കണ്ടെത്തിയത്.
ബീവറേജ് ഔട്ട്‌ലെറ്റ് മാനേജര്‍ ഇന്‍ചാര്‍ജ് ബിജുവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായയെകൊണ്ടുവന്ന് പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Kanhangad, Kasaragod, Kerala, Robbery, Theft, Robbery in beverage outlet, Koolikkad Trade Center.