ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന
Sep 28, 2015, 14:19 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28/09/2015) ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയടിച്ച കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന. വിജയ ബാങ്കിന്റെ നേരെ തെക്കുഭാഗത്താണ് ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള സി സി ടി വിയുടെ പരിധി ഏതാണ്ട് റോഡ് വരെ കൃത്യതയോടെ എത്തുന്നുണ്ട്.
അതു കൊണ്ടു തന്നെ മോഷ്ടാക്കള്‍ സി സി ടി വിയില്‍ കുടുങ്ങാന്‍ സാധ്യതയുള്ളതായി പോലീസ് കരുതുന്നു. ഈ ബാങ്കിലെ സി സി ടി വി ദൃശ്യങ്ങള്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് വരികയാണ്. മോഷ്ടാക്കളെ കുറിച്ചുള്ള എന്തെങ്കിലും സൂചന സി സി ടി വിയില്‍ നിന്നും ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണസംഘം.
രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ മോഷ്ടാക്കള്‍ക്ക് കവര്‍ച്ചയ്ക്കായി ഏറെ സമയം ലഭിച്ചിരുന്നു. ഇവര്‍ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ബംഗാളികളായ നാലു തൊഴിലാളികളാണ് വരാന്‍ പോകുന്ന കടയുടെ രൂപകല്‍പന നടത്തിവന്നത്. എന്നാല്‍ ഇവര്‍ മൂന്നു മാസം കൊണ്ട് കാര്യമായ ജോലിയൊന്നും ചെയ്തിട്ടില്ലെന്നാണ് മോഷ്ടാക്കള്‍ തമ്പടിച്ച മുറിയും മറ്റും പരിശോധിച്ചപ്പോള്‍ പോലീസിന് ബോധ്യപ്പെട്ടിട്ടുള്ളത്. കവര്‍ച്ച തന്നെയാണ് ഇവരുടെ ഉദ്ദേശ്യമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.