ഖാസിയുടെ മരണം; ആക്ഷന്‍ കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പ്രതിഷേധമിരമ്പി
Sep 30, 2015, 18:51 IST
കാസര്‍കോട്: (www.kasargodvartha.com 30/09/2015) ചെമ്പിരിക്ക-മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ചുള്ള കേസില്‍ സി ബി ഐയുടെ പ്രത്യേക സംഘത്തെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരപ്രഖ്യാപന മാര്‍ച്ചിലും കണ്‍വെന്‍ഷനിലും പ്രതിഷേധമിരമ്പി.
നൂറുകണക്കിനാളുകളാണ് പരിപാടിയില്‍ പങ്കാളികളായത്. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സമരപ്രഖ്യാപനത്തോടെ സമാപിച്ചു.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ പി എ പൗരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ഖാസി ത്വാഖ അഹ് മദ് മൗലവി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, കീഴൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികന്മാരായ കാരിക്കാര്‍ കാരണവര്‍, പാണം കാരണവര്‍, ഡി സി സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുന്‍ എം എല്‍ എ അഡ്വ. സി എച്ച് കുഞ്ഞമ്പു, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ. കെ. ശ്രീകാന്ത്, സി പി ഐ നേതാവ് അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ എന്‍ എല്‍ നേതാവ് അസീസ് കടപ്പുറം, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അമ്പുഞ്ഞി തലക്ലായി, പി ഡി പി നേതാവ് യൂനുസ് തളങ്കര, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അബ്ബാസ് മുതലപ്പാറ, ആംആദ്മി നേതാവ് ഫത്താഹ്, കുറ്റിക്കോല്‍ ബേഡഡുക്ക സംയുക്ത ജമാഅത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, കെ കെ ഇസ്മാഈല്‍ മാസ്റ്റര്‍ (ജമാഅത്തെ ഇസ്ലാമി), മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി, ഷാഫി ചെമ്പിരിക്ക, മുഹമ്മദ് പാക്യാര, അബ്ദുല്‍ ഹമീദ് തങ്ങള്‍ മഞ്ചേരി, ഷാഫി എ നെല്ലിക്കുന്ന് (എം എസ് എസ്), കെ വി വി ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹ് മദ് ഷരീഫ്, ഇബ്രാഹിം ജെഡിയാര്‍, ടി യു സി എല്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ബി കെ മാഹിന്‍, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്മാരായ അബൂബക്കര്‍ സിദ്ദീഖ് നദ് വി, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ഖാദര്‍ സഅദി, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍മാരായ രവീന്ദ്രന്‍ കെ വി, സി എം എ ജലീല്‍, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, ഇര്‍ഷാദ് ഹുദവി, ഹമീദ് കേളോട്ട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് കണ്‍വീനര്‍ ഇ അബ്ദുല്ലക്കുഞ്ഞി നന്ദി പറഞ്ഞു.