പൊസോട്ട് തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം; കാന്തപുരം രാത്രിയോടെ മള്ഹറിലെത്തും
Sep 26, 2015, 10:10 IST
കാസര്‍കോട്: (www.kasargodvartha.com 26/09/2015) പൊസോട്ട് തങ്ങളുടെ നിര്യാണത്തില്‍ മക്കയിലെ മിനയിലുള്ള അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചിച്ചു. കാന്തപുരം ശനിയാഴ്ച രാത്രിയോടെ മള്ഹറിലെത്തും.
മള്ഹര്‍ കേന്ദ്ര കമ്മിറ്റി, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കല്ലക്കട്ട മജ്മഅ് സാരഥി സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, എസ്.വൈ.എസ് ജില്ലാ കമ്മിറ്റി, മഞ്ചേശ്വരം, കുമ്പള സോണ്‍ കമ്മിറ്റി, ബേഡഡുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം കുമ്പള സംയുകത ജമാഅത്തുകള്‍, ജില്ലാ സംയുക്ത ജമാഅത്ത് തുടങ്ങിയവ അനുശോചനമറിയിച്ചു.
നഷ്ട്ടപ്പെട്ടത് മാതൃകാ നേതാവിനെ: ബായാര്‍ തങ്ങള്‍
ദുബൈ: പ്രസ്ഥാനിക ര0ഗത്തെയും, വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്തെയും മാതൃകാ യോഗ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച മഹാനായ നേതാവിനെയാണ് അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരിയുടെ വിയോഗത്തിലൂടെ നഷ്ട്ടമായതെന്ന് ബായാര്‍ മൂജമ്മഅ് പ്രസിഡണ്ട് അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബൂഖാരി ദുബൈയില്‍ നിന്നും അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദുബൈ മുഹിമ്മാത്ത് കമ്മിറ്റിയുടെ അനുശോചനം
ദുബൈ മുഹിമ്മാത്ത് കമ്മിറ്റി പ്രസിഡണ്ട് എം എ മുഹമ്മദ് മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എന്‍ എ ബക്കര്‍ അംഗടിമുഗര്‍, ട്രഷറര്‍ അബ്ദുല്ലക്കുഞ്ഞി കൊല്ലക്കണ്ടം, കെ എം അബ്ദുര്‍ റഹ് മാന്‍ കട്‌നടുക്കം എന്നിവരും പൊസോട്ട് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു. സുന്നീ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് പൊസോട്ട് തങ്ങളുടെ നിര്യാണത്തിലൂടെ സംഭവിച്ചതെന്ന് ദുബൈ മുഹിമ്മാത്ത് കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദുബൈ കെ എം സി സിയുടെ അനുശോചനം
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ നിര്യാണത്തില്‍ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു. സാമൂഹിക, ജീവ കാരുണ്യ, വിദ്യാഭ്യാസ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൊസോട്ട് തങ്ങള്‍ തന്റെ ഓരോ ഇടപെടലുകളിലും ലാളിത്യവും വിനയവും കാത്തു സൂക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords: Posot Thangal, Syed Mohammed Umar Ul Farooq Al Bukhari, Obituary, Sayyid Mohammed Umar Ul Farooq Al Bukhari passes away, Posot Thangal demise: condolences.