ജില്ലയിലെ മൂന്ന് എ.ടി.എം. കൗണ്ടറുകളില്‍ കവര്‍ച്ച; റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ഉദിനൂര്‍ ബാങ്കില്‍ തെളിവെടുപ്പിന് വിധേയനാക്കി
Sep 8, 2015, 10:10 IST
ചെറുവത്തൂര്‍: (www.kasargodvartha.com 08/09/2015) കാസര്‍കോട് ജില്ലയിലെ മൂന്ന് എ.ടി.എം. കൗണ്ടറുകളില്‍ കവര്‍ച്ചനടത്തിയ കേസുകളുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍കഴിയുന്ന പ്രതിയെ ചന്തേര പോലീസ് കസ്റ്റഡിയില്‍വാങ്ങുകയും ഉദിനൂര്‍ ബാങ്കില്‍ തെളിവെടുപ്പിന് വിധേയനാക്കുകയും ചെയ്്തു. സര്‍വീസ് എഞ്ചിനീയര്‍ ആലുവ സി.എസ്.ഐ. പള്ളിക്ക് സമീപത്തെ വിനോദ് ജിറോസിനെയാണ് ചന്തേര എസ്.ഐ. ടി.പി. ശശിധരന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിന് വിധേയനാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് വിനോദിനെ നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് ഉദിനൂര്‍ ശാഖയില്‍ തെളിവെടുപ്പിന് എത്തിച്ചത്. ഈ ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും അരലക്ഷം രൂപ കവര്‍ച്ചചെയ്ത കേസില്‍ പ്രതിയാണ് വിനോദ്. പ്രതിയെ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹരജിനല്‍കിയിരുന്നു. ഹരജി സ്വീകരിച്ച കോടതി കാസര്‍കോട് സബ് ജയിലിലേക്ക് പ്രൊഡക്ഷന്‍ വാറന്‍ഡ് അയച്ചതിനെതുടര്‍ന്നാണ് വിനോദിനെ ഹാജരാക്കിയത്.

തുടര്‍ന്ന് ചന്തേര പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബദിയടുക്കയിലെ കാനറ ബാങ്ക് എ.ടി.എമ്മില്‍നിന്നും ഒന്നര ലക്ഷത്തോളം രൂപ കവര്‍ച്ചചെയ്ത കേസില്‍ കാസര്‍കോട് സി.ഐ. പി.കെ. സുധാകരനാണ് വിനോദിനെ അറസ്റ്റുചെയ്തത്. ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകള്‍ അറ്റകുറ്റപണിനടത്തി നന്നാക്കുന്ന കമ്പനിയുടെ എഞ്ചിനീയറായ വിനോദിനെ പോലീസ് ചോദ്യംചെയ്തപ്പോള്‍ എസ്.ബി.ടി. കാഞ്ഞങ്ങാട് ശാഖയുടെ എ.ടി.എമ്മില്‍നിന്ന് രണ്ട് ലക്ഷം രൂപയും ഗ്രാമീണ ബാങ്ക് ഉദിനൂര്‍ ശാഖയില്‍നിന്ന് അരലക്ഷം രൂപയും കവര്‍ച്ചചെയ്തതായി സമ്മതിക്കുകയായിരുന്നു.
മാര്‍ച്ച് നാലിനാണ് ഉദിനൂര്‍ ശാഖയുടെ എ.ടി.എമ്മില്‍നിന്നും പണംകവര്‍ന്നത്. തകരാറിലായ എ.ടി.എം. നന്നാക്കാനായി ആദ്യം ഫെബ്രുവരി രണ്ടിനും പിന്നീട് നാലിനും വിനോദ് വന്നിരുന്നു. തകരാറുകളെല്ലാം പരിഹരിച്ച് തിരിച്ചുപോയ വിനോദ് മാര്‍ച്ച് നാലിന് ഇവിടെ വീണ്ടും എത്തുകയും നേരത്തെ കിട്ടിയ പാസ് വേര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയുമായിരുന്നു.
Keywords: Cheruvathur, Kasaragod, Robbery, Kerala, ATM, Police Inspection with ATM robbery accused, Airline Travels.