വാറന്റി കാലാവധിക്കുമുമ്പേ സ്മാര്‍ട്ട് ഫോണ്‍ ചത്തു; ഉപഭോക്താവിന് സാംസംഗ് കമ്പനി കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Sep 7, 2015, 10:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/09/2015) വാറന്റി കാലാവധിക്കുമുമ്പേ 17,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തന രഹിതമായി. നീലേശ്വരത്തെ എം.ജെ. ജോയിയുടെ മകന്‍ ഷിലോയുടെ സാംസംഗ് മൊബൈല്‍ ഫോണാണ് ഉപയോഗിച്ച് കൊതിതീരുംമുമ്പേ പ്രവര്‍ത്തനം നിലച്ചത്. അറ്റകുറ്റപണി നടത്തിയിട്ടും ഫോണ്‍ നന്നാകാതിരുന്നതിനേതുടര്‍ന്ന് ഷിലോ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതിനല്‍കി.
ഹരജി സ്വീകരിച്ച ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം കൊച്ചിയിലുള്ള സാംസംഗ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഷിലോക്ക് കാല്‍ ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. മൊബൈല്‍ ഫോണിന്റെ രൂപയായ 17,000 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതിചിലവും അടക്കമാണ് ഇത്രയുംതുക നല്‍കേണ്ടത്. 2012 ഡിസംബര്‍ 22ന് ആണ് ഷിലോ കാഞ്ഞങ്ങാട്ടെ ഒരു മൊബൈല്‍ ഷോപ്പില്‍നിന്നും ഒരു വര്‍ഷം വാറന്റിയുള്ള 17,000 രൂപ വിലവരുന്ന സാംസങ്ങ് മൊബൈല്‍ഫോണ്‍ വാങ്ങിയത്.
2013 ഏപ്രില്‍ 10ന് ഫോണ്‍ തകരാറിലായി ഏപ്രില്‍ 22നും മെയ് 20നും ഫോണ്‍ റിപ്പയര്‍ ചെയ്തുവെങ്കിലും കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഫോണ്‍ പൂര്‍ണമായി പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. വാറന്റി കാലാവധിയുള്ളതിനാല്‍ ഫോണ്‍ മാറ്റിനല്‍കണമെന്ന ഉപഭോക്താവിന്റെ ആവശ്യം കടയുടമ തള്ളിക്കളയുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഷിലോ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. 30 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഫോറം ഉത്തരവിറക്കിയത്.
Keywords: Kanhangad, Court order, Kerala, Kasaragod, Warranty, Samsung Smart Phone, Phone dead: Compensation to buyer, Royal Silks