തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു; കയ്യേറ്റത്തിന് ശ്രമം
Sep 2, 2015, 13:04 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 02/09/2015) തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തിയ ഏഴുപേരെ സമരാനുകൂലികള്‍ ഓഫീസിനകത്ത് പൂട്ടിയിട്ടു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. രമേശന്‍ ഉള്‍പെടെയുള്ളവരെയാണ് ടൗണില്‍ പ്രകടനത്തിന് ശേഷമെത്തിയ സമരാനുകൂലികള്‍ ഓഫീസിനകത്ത് പൂട്ടിയിട്ടത്. ജോലിക്കെത്തിയവര്‍ അഞ്ച് മണിവരെ ജോലിച്ചെയ്യണമെന്നും ഇടയ്ക്ക് ഓഫീസ് പൂട്ടി മുങ്ങേണ്ടെന്നും പറഞ്ഞാണ് സമരാനുകൂലികള്‍ ഇവരെ പൂട്ടിയിട്ടത്.
പ്രൊബേഷന്‍ പിരീഡിലുള്ള ക്ലര്‍ക്ക് സമീര്‍, മറ്റൊരു ക്ലര്‍ക്കായ മിനി എന്നിവരെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിര്‍ന്നതായും പരാതിയുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഇവരെ മോചിപ്പിച്ചത്. ചുമട്ടുതൊഴിലാളികള്‍ ഉള്‍പെടെയുള്ള സമരാനുകൂലികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് പരാതി. രാവിലെ ജോലിക്കെത്തിയവര്‍ പിറകുവശത്തെ വാതിലിലൂടെയാണ് അകത്തുകടന്ന് ജോലിയില്‍ മുഴുകിയത്. മുന്‍വശത്തെ വാതില്‍ തുറന്നിരുന്നില്ല.
പണിമുടക്കനുകൂലികളായ അഞ്ച് പേര്‍വന്ന് ഓഫീസ് അടച്ചുപോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് പ്രകടനത്തിന് ശേഷം എത്തിയ 20 ഓളം വരുന്ന പണിമുടക്ക് അനുകൂലികള്‍ ഇവരെ പൂട്ടിയിടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. സംഭവം സംബന്ധിച്ച് ജോലിക്കെത്തിയവര്‍ മേലുദ്യോഗസ്ഥര്‍ക്കും ഇവരുടെ സംഘടനയിലും പരാതിനല്‍കിയിട്ടുണ്ട്.
Keywords: Trikaripur, Kasaragod, Kerala, Trikaripur Panchayath, Panchayat employees locked in Trikaripur, Moti Silks.
Advertisement: