4 വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ടുനിന്ന് ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ 5 വയസുകാരിയെകുറിച്ച് വിവരമില്ല
Sep 22, 2015, 11:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/09/2015) കഴിഞ്ഞദിവസം ചീമേനിയില്‍നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ഭിക്ഷാടകനില്‍നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിച്ച പോലീസിനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും നാല് വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ടുനിന്നും യാചക സംഘം തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെകുറിച്ച് ഇപ്പോഴും വിവരമില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ ഇരിക്കുകയായിരുന്ന കര്‍ണാടക സ്വദേശിനിയായ പെണ്‍കുഞ്ഞിനെയാണ് ഭിക്ഷാടന മാഫിയാ സംഘം തട്ടിക്കൊണ്ടുപോയത്.
കുട്ടിയുടെ മാതാപിതാക്കള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കാട് വെട്ടിത്തെളിക്കുന്ന ജോലിയില്‍ ഏര്‍പെട്ടിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടിയെ പ്ലാറ്റ് ഫോമില്‍ ഇരുത്തിയശേഷമായിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത്. പിന്നീട് കുട്ടിയെ കൂട്ടാന്‍ അമ്മ വന്നപ്പോള്‍ കാണാനില്ലായിരുന്നു. കരഞ്ഞുവിളിച്ചുകൊണ്ട് അമ്മ റെയില്‍വേ സ്‌റ്റേഷനില്‍ ഉടനീളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പോലീസ് സംഭവത്തില്‍ കേസെടുക്കുകയും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്ന നാടോടികളെ ചോദ്യംചെയ്യലിന് വിധേയരാക്കുകയും ചെയ്യ്തിരുന്നു. രണ്ട് യാചകര്‍ കുട്ടിയേയുംകൂട്ടി പോകുന്നത് കണ്ടതായി ഇവരില്‍ ചിലര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കുട്ടിയെകുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. കര്‍ണാടക ദമ്പതികളാകട്ടെ കുട്ടിയെകാണാതെ മനമുരുകി കഴിയുന്നതിനിടയില്‍ കാഞ്ഞങ്ങാട്ടെ താമസം അവസാനിപ്പിച്ച് എങ്ങോട്ടോപോവുകയും ചെയ്തു. അഞ്ചുവയസുകാരി എവിടെയുണ്ടെന്നകാര്യം ഇപ്പോഴും അജ്ഞാതമാണ്.
Keywords: Kanhangad, Missing, Child, Kerala, Kasaragod, Beggar, Kidnap, No where about of kidnapped girl, Malabar Wedding