city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കാസര്‍കോട്: (www.kasargodvartha.com 07/09/2015) കുഡ്‌ലു സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ സ്വര്‍ണം കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം. 14 വര്‍ഷം മുമ്പ് വന്‍ കൊള്ള നടന്ന ബാങ്കില്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതൊന്നും പാലിച്ചില്ലെന്നാരോപിച്ച് ജനങ്ങള്‍ ബാങ്ക് അധികൃതര്‍ക്കെതിരെ വന്‍ പ്രതിഷേധം പ്രകടിപ്പിച്ചു. പോലീസ് ഇടപെട്ടാണ് നാട്ടുകാരെ ശാന്തരാക്കിയത്.

21 കിലോയോളം സ്വര്‍ണവും 12 ലക്ഷത്തോളം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടതായാണ് സംശയിക്കുന്നത്. പട്ടാപ്പകല്‍ നടന്ന ബാങ്ക് കൊള്ള നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ബാങ്കില്‍ സി സി ടി വിയോ സെക്യൂരിറ്റി ജീവനക്കാരനോ മറ്റോ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയ ബാങ്ക് മാനേജര്‍ ലോക്കറിന്റെ താക്കോല്‍ മേശപ്പുറത്ത് വെച്ച് പോയത് വന്‍ സുരക്ഷാവീഴ്ചയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ബാങ്ക് അധികൃതര്‍ക്ക് പോലും ഈ കൊള്ളയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെയും പണത്തിന്റെയും വ്യക്തമായ കണക്ക് ഇനിയും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഏകദേശ കണക്കാണ് ഇതിനിടയില്‍ പുറത്തുവന്നിട്ടുള്ളത്. പോലീസ് നായയും വിരലടയാള വിദഗ്ദരും അടക്കമുള്ളവര്‍ ബാങ്കിലെത്തി പരിശോധന നടത്തി വരികയാണ്.

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി


കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords : Kasaragod, Kerala, Bank, Kudlu, Natives, Protest, Eriyal, Kudlu Co Operative Bank, Native agitation against bank authority.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia