നാരായണന്‍ വധക്കേസില്‍ 2 പ്രതികള്‍ കൂടി റിമാന്‍ഡില്‍; നാലാം പ്രതി ഒളിവില്‍
Sep 16, 2015, 10:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/09/2015) സി.പി.എം. പ്രവര്‍ത്തകനായ കാലിച്ചാനടുക്കം കായക്കുന്നിലെ സി. നാരായണനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ കൂടി കോടതി റിമാന്‍ഡ് ചെയ്തു. കായക്കുന്ന് എരളാലിലെ പുഷ്പരാജന്‍ (26), കായക്കുന്നിലെ വിജയന്‍ (56) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇരുവരേയും ചൊവ്വാഴ്ചയാണ് ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രമേന്‍ അറസ്റ്റുചെയ്തത്.
സി.പി.എമ്മിന്റെ കൊടിമരം മോഷണംപോയതിനെചൊല്ലി തിരുവോണനാളിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാരായണന്‍ വധവുമായി ബന്ധപ്പെട്ട് നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെയാണ് അമ്പലത്തറ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. കായക്കുന്നിലെ ശ്രീനാഥും പുഷ്പരാജുമാണ് കേസിലെ മുഖ്യപ്രതികള്‍. വിജയന്റെ ബൈക്കില്‍ സ്ഥലത്തെത്തിയ ഇരുവരും നാരായണനുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൊലനടത്തുകയുമായിരുന്നു.
സംഘര്‍ഷത്തിനിടയില്‍ പുഷ്പരാജിനും കുത്തേറ്റിരുന്നു. ഇതേതുടര്‍ന്ന് പുഷ്പരാജ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ അറസ്റ്റ് വൈകുകയായിരുന്നു. ശ്രീനാഥിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ചൊവ്വാഴ്ച ചികിത്സ പൂര്‍ത്തിയായതോടെയാണ് പുഷ്പരാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിജയനേയും അറസ്റ്റുചെയ്യുകയായിരുന്നു. വിജയന്‍ കേസില്‍ മൂന്നാം പ്രതിയാണ്. കായക്കുന്നിലെ ആനന്ദനാണ് നാലാംപ്രതി.
വിജയനും ആനന്ദനുമാണ് നാരായണനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിജയനും ആനന്ദനും പോലീസിന് പിടികൊടുക്കാതെ ആഴ്ചകളോളം ഒളിവില്‍കഴിയുകയായിരുന്നു. വിജയന്‍ അറസ്റ്റിലായതോടെ ഇനി ആനന്ദനെ മാത്രമാണ് പിടികിട്ടാനുള്ളത്. ഒളിവില്‍കഴിയുന്ന ആനന്ദനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Related News:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 2 പേരെകൂടി പ്രതിചേര്‍ത്തു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍
ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍
സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു
സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍
കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം