കാസര്‍കോട് സ്വദേശിയായ യുവാവിന് ഐഎസില്‍ റിക്രൂട്ട് ചെയ്തതായി വാട്ട്‌സ് ആപ്പ് സന്ദേശം; പോലീസ് അന്വേഷണം ആരംഭിച്ചു
Sep 14, 2015, 15:43 IST
കൊച്ചി: (www.kasargodvartha.com 14/09/2015) കൊച്ചി കാക്കനാട്ട് ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ ഐഎസില്‍ റിക്രൂട്ട് ചെയ്തതായി വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതിനെ കുറിച്ച് കൊച്ചി പോലീസും, സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു. ദവ്അത്തുല്‍ ഇസ്‌ലാം ദഅ്‌വാ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ അംഗമാക്കിയതിന് ശേഷമാണ് ഐഎസില്‍ എടുത്തതായി (+1(509)8710700) എന്ന വിദേശ നമ്പറില്‍ നിന്നും സന്ദേശം ലഭിച്ചത്.
താങ്കളെ ഐഎസില്‍ റിക്രൂട്ട് ചെയ്തിരിക്കുന്നുവെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും, ഗ്രൂപ്പില്‍ അംഗമായതോടെ അപകട സാധ്യതയുണ്ടെന്നും, അതീവ ശ്രദ്ധാലുവായിരിക്കണമെന്നുമാണ് ഷാമി എന്ന് പരിചയപ്പെടുത്തിയയാള്‍ സന്ദേശം അയച്ചത്. ഐഎസിന്റെ പതാകയാണ് ഗ്രൂപ്പ് ഐക്കണായി ചേര്‍ത്തിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഷാമി, യുവാവിനെ അഭിവാദ്യം ചെയ്ത് കൊണ്ടുള്ള ആദ്യ സന്ദേശം കൈമാറിയത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് താന്‍ ഐഎസില്‍ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിയത്.
ശനിയാഴ്ച വീണ്ടും ഒരു ശബ്ദ സന്ദേശവും ലഭിച്ചു. ജോലിയും മറ്റു വിവരങ്ങളും ഷാമി ചോദിച്ചിരുന്നു. അപകടം മനസിലാക്കിയ യുവാവ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട്് അടക്കമാണ് പോലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് നല്‍കാനാവില്ലെന്ന് കൊച്ചി സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഫേസ്ബുക്കിലെ സജീവമായ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ അംഗം കൂടിയാണ് സന്ദേശം ലഭിച്ച കാസര്‍കോട്ടെ യുവാവ്. അതേസമയം വിദേശത്തുള്ള സുഹൃത്തുക്കള്‍ കബളിപ്പിക്കാന്‍ ചെയ്തതാണോ ഇതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
Keywords : Kasaragod, Kerala, Youth, Kochi, Police, Investigation, Whats App, ISIS, Mysterious Whats App message: Police starts probe.