എന്‍ഡോസള്‍ഫാന്‍ ഇരയായ കുട്ടിയേയും മാതാവിനേയും കാണാനില്ലെന്ന് പരാതി
Sep 24, 2015, 17:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/09/2015) എന്‍ഡോസള്‍ഫാന്‍ ഇരയായ കുട്ടിയേയും മാതാവിനേയും കാണാനില്ലെന്ന് പരാതി. കോടോത്ത് അയറോട്ടെ നിര്‍മാണ തൊഴിലാളി ജിജിയുടെ ഭാര്യ ടിന്‍സിയെ(28) യും എന്‍ഡോസള്‍ഫാന്‍ ഇരയായ മകന്‍ ജിന്‍സി(9) നേയുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്.
കൊല്ലഞ്ചിറയിലെ ടിന്‍സിയുടെ വീട്ടില്‍ അഞ്ചുവയസ്സുള്ള രണ്ടാമത്തെ മകനെ കൊണ്ടുവിട്ട് പോയതായിരുന്നു. ജിജിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.