city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കൊലക്കേസ് പ്രതിയെ കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം; ഗുരുതരാവസ്ഥയില്‍ യുവാവ് ആശുപത്രിയില്‍

മംഗളൂരു: (www.kasargodvartha.com 10.09.2015) സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കൊലക്കേസ് പ്രതിയെ കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം. അക്രമത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്ളാള്‍ ചെമ്പുഗുഡ്ഡെയിലാണ് സംഭവം.

ഉള്ളാള്‍ സന്തോഷ് നഗറിലെ ലാന്‍സി ഡിസൂസ (32)യ്ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഡിസൂസയെ കെ.എ. 19 എം.ഇ. 6534 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കിലോമീറ്ററുകളോളം പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഡിസൂസയെ പിന്നീട് സംഘം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും സംഘം കാറും വാളുകളും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

2004 ല്‍ ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകന്‍ യഥീഷ് പൂജാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ലാന്‍സി. ഈ കേസില്‍ രണ്ടാഴ്ച മുമ്പാണ് ലാന്‍സി ജയിലില്‍ പുറത്തിറങ്ങിയത്. വെല്‍ഡിംഗ് തൊഴിലാളിയാണ്. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കൊലക്കേസ് പ്രതിയെ കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം; ഗുരുതരാവസ്ഥയില്‍ യുവാവ് ആശുപത്രിയില്‍

Keywords: Man, Brutally attacked, Three miscreants, Chembugudde, Ullal, Police station, Lancy D'Souza, Santoshnagar, Home, Miscreants in car cause accident, brutally attack man at Chembugudde.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia