city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 26/09/2015) 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ബന്തിയോടിന് സമീപത്തെ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്തിയോട് അടുക്കയിലെ അബ്ദുല്‍ റഊഫിനെയാണ് (26) അറസ്റ്റുചെയ്തത്. അബ്ദുല്‍ റൗഫിന്റെ മുറിയിലേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവംകണ്ട നാട്ടുകാര്‍ ഇരുവരേയും പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗ് നടത്തി. കാസര്‍കോട് വനിതാ സി.ഐയ്ക്ക് റിപോര്‍ട്ട് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് കേസെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. നാല് വര്‍ഷമായി പെണ്‍കുട്ടിയെ യുവാവ് പ്രണയിച്ചുവരികയായിരുന്നുവത്രെ. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് താല്‍പര്യംപ്രകടിപ്പിച്ചതായും എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ പ്രണയംനടിച്ച് താമസസ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാരിലൊരാള്‍ പറഞ്ഞത്.
പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Keywords: Love, Molestation, Kumbala, Kerala, Kasaragod, Man held for molesting, Sun Lighting, Philips ans Samson

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia