സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് ജീവനക്കാരിക്ക് ഗുരുതരം
Sep 1, 2015, 19:38 IST
ചെറുവത്തൂര്‍: (www.kasaragodvartha.com 01/09/2015) സ്‌കൂട്ടറില്‍ ലോറിയിടിച്ച് പഞ്ചായത്ത് ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയായ കൊടക്കാട്ടെ ഗിരിജ (38) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഗിരിജയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ചെറുവത്തൂര്‍ ഞാണങ്കൈ വളവിലാണ് അപകടം നടന്നത്. ജോലികഴിഞ്ഞ് ചെറുവത്തൂരിലെത്തിയ ഗിരിജ ഇവിടുത്തെ വാച്ച് റിപ്പയര്‍ കടയില്‍ കയറിയിരുന്നു. റിപ്പയര്‍ചെയ്ത വാച്ച് വാങ്ങി ദേശീയപാതയില്‍നിന്നും ചീമേനി റോഡിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചത്.
അപകടംവരുത്തിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി. ചന്തേര പോലീസ് സ്ഥലത്തെത്തി അപകടം വരുത്തിയ ലോറിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

Keywords : Lorry hits scooter: Panchayath employee injured, Cheruvathur, Kasaragod, Kerala, Accident, Injured, Airline Travels