ബന്തടുക്കയില്‍ ഇടിമിന്നലില്‍ വീട് തകര്‍ന്നു; 2 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പെടെ ഒരു കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍
Sep 29, 2015, 09:46 IST
ബന്തടുക്ക: (www.kasargodvartha.com 29/09/2015) തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഇടിമിന്നലില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരുകുടുംബത്തിലെ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീട് തകരുകയും ചെയ്തു.
ബന്തടുക്ക മാരിപ്പടുപ്പിലെ റഫീഖിന്റെ ഭാര്യ സുഹറ (32), മക്കളായ സുഫിയ (10), ഷാഹിദ് (എട്ട്), ഷവാദ് (രണ്ട് മാസം), റഫീഖിന്റെ മാതാവ് ബീഫാത്വിമ (55) എന്നിവര്‍ക്ക് മിന്നലില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ഇവരെ ആദ്യം ബന്തടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇടി മിന്നല്‍ ബന്തടുക്കയിലെ മറ്റു ഭാഗങ്ങളിലും നാശനഷ്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
Keywords: Bandaduka, Kasaragod, Kerala, Lightning, Thunder, Lightning: 5 injured, Royal Silks