ഏരിയാലിലും ബന്തിയോട്ടും ധര്‍മ്മത്തടുക്കയിലും പുലിയെ കണ്ടതായി നാട്ടുകാര്‍; ജനം ഭീതിയില്‍
Sep 19, 2015, 12:26 IST
കുമ്പള: (www.kasargodvartha.com 19/09/2015) ഏരിയാലിലും ബന്തിയോട്ടും ധര്‍മ്മത്തടുക്കയിലും പുലിയെ കണ്ടതായി നാട്ടുകാര്‍. ഇതോടെ പുലിപേടി കാരണം ജനം ഭീതിയിലായി. ഒരു പുലിയെയും അതിന്റെ കൂടെ രണ്ടു കുഞ്ഞുങ്ങളെയുമാണ് ഏരിയാലില്‍ രണ്ടു ദിവസം മുമ്പ് രാത്രി നാട്ടുകാരായ കാര്‍ യാത്രക്കാര്‍ കണ്ടത്. കാറിന്റെ വെളിച്ചത്തില്‍ പുലിയും കുട്ടികളും ഓടിപ്പോകുന്നത് കണ്ടിരുന്നു.
ഇതിന് ശേഷം ബന്തിയോട് വെള്ളിയാഴ്ച രാത്രി പുലിയെ കണ്ടതായി ഏതാനും നാട്ടുകാര്‍ പറയുന്നു. പിന്നീട് ധര്‍മ്മത്തടുക്ക മംഗലടുക്ക നായിക്കട്ടയില്‍ പുലിയെ കണ്ടതായി വിവരം പരന്നതോടെ നാട്ടുകാര്‍ പുറത്തേക്കിറങ്ങാതെ ഭീതിയോടെയാണ് കഴിയുന്നത്. വെള്ളിയാഴ്ച രാത്രി തലമുഗറിലെ ഓട്ടോ ഡ്രൈവര്‍ ജഗന്നാഥ ഷെട്ടിയാണ് വീട്ടിലേക്ക് മടങ്ങുന്ന വഴി നായിക്കട്ടയില്‍ പുലിയെ കണ്ടത്.
വിവരം ഓട്ടോ ഡ്രൈവര്‍ നാട്ടുകാരെ അറിയിച്ചു. പിന്നീട് പുലിയെകണ്ടതായി പോലീസിനെയും ഫോറസ്റ്റ് അധികൃതരെയും അറിയിച്ചു. ബദിയടുക്ക, കുമ്പള സ്‌റ്റേഷനുകളില്‍ നിന്നും പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരും പോലീസും ചേര്‍ന്ന് പുലിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്.
പുലിയെ കണ്ട സ്ഥലത്ത് നിന്നും പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഭീതി കാരണം രാവിലെ കുട്ടികളൊന്നും മദ്രസയിലേക്കും സ്‌കൂളുകളിലേക്കും പോയില്ല. വനപാലകര്‍ സംഭവസ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Leopard, Eriyal, Dharmathadukka, Bandiyod, Natives, Students, Madrasa, School, Car, Leopard in Eriyal, Bandiyod and Dharmathadukka.