city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ചയില്‍ ഹൈസ്‌ക്കൂള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ബദിയടുക്ക: (www.kasargodvartha.com 30/09/2015) കാസര്‍കോട് താലൂക്കില്‍ മലയാളം ഹൈസ്‌ക്കൂള്‍ ഇല്ലാത്ത ഏക പഞ്ചായത്താണ് കുമ്പഡാജെ. പ്രസ്തുത പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജനവാസമുള്ളതും യാത്രാ ക്ലേശം അനുഭവിക്കുന്നതും പ്രത്യേകിച്ച് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശവുമായ അന്നടുക്ക, കുമ്പഡാജെ, കുദിങ്കില, തുപ്പക്കല്‍, ചെറൂണി, ഗോസാഡ, മുക്കൂര്‍, ആലിഞ്ച, കായിമല, ഗുരിയടുക്ക, നെല്ലിത്തടുക്ക, നാരമ്പാടി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെല്ലാം ആശ്രയിക്കുന്നത് ബെളിഞ്ചം സ്‌കൂളിനെയാണ്.

ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അഞ്ചാം ക്ലാസ്സ് കഴിഞ്ഞതിന് ശേഷം യു.പി, ഹൈസ്‌ക്കൂള്‍ തലങ്ങളില്‍ പഠിക്കണമെങ്കില്‍ പ്രസ്തുത പഞ്ചായത്തില്‍ നിന്നും 10 കി.മി അകലെയുള്ള ബദിയടുക്ക പഞ്ചായത്തിലോ, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വഴി കാല്‍ നടയായി ആറു കി.മി.അകലെയുള്ള ബെള്ളൂര്‍ പഞ്ചായത്തിലോ എത്തിച്ചേരണം. മാത്രമല്ല കൃത്യസമയത്ത് സ്‌കൂളില്‍ എത്താന്‍ രാവിലെ 7.30 ന്റേയും 9.00 മണിയുടേയും ഇടയില്‍ രണ്ട് ബസ്സും. സ്‌കൂള്‍ വിട്ട് വീട്ടിലെത്താന്‍ ബദിടുക്കയില്‍ നിന്ന് ആറു മണിക്ക് മുമ്പായി ഒരു ബസുമാണ് ഉള്ളത്. ഈ ബസ്സില്‍ വന്നാല്‍ തന്നെ വീട്ടിലെത്തുമ്പോഴേക്കും ഇരുട്ടാവുകയും കാട്ടുമൃഗങ്ങളുടേയും മറ്റും ശല്യം കാരണം ബസ്സ് ഇറങ്ങിയാല്‍ രക്ഷിതാക്കളുടെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തുന്നത്.

ടൗണ്‍ ഏരിയകളില്‍ താമസിക്കുന്നവര്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ നവ സാധ്യതകള്‍ തേടിപ്പോകുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത നിര്‍ധന സമൂഹം അഞ്ചാം ക്ലാസ്സിന് ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാതെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കുന്ന ചുറ്റുപാടാണ് പ്രസ്തുത പ്രദേശങ്ങളില്‍ നിലവിലുള്ളത്.

ഇത്തരം പ്രയാസം നേരിടുന്ന ബെളിഞ്ച പ്രദേശത്ത് ഒരു ഹൈസ്‌ക്കൂള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെളിഞ്ച ഗ്രാമതരംഗം വായനശാല ആന്‍ഡ് ഗ്രന്ഥാലയം നടത്തുന്ന അനിശ്ചിതകാല സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രസ്തുത സമത്തിന്റെ ഒന്നാം ഘട്ടം എന്ന നിലയില്‍ കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. രണ്ടാം ഘട്ടം എന്ന നിലയില്‍ അടുത്ത മാസം അവസാന വാരം കാസര്‍കോട് കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ചും അതിനോടനുബന്ധിച്ച് വിവിധ കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കും ഭാരവാഹികള്‍ പറഞ്ഞു.

ബെളിഞ്ചയില്‍ ഒരു ഹൈസ്‌ക്കൂള്‍ അനുവദിക്കുന്നത് വരെ ഗ്രാമതരംഗം വായനശാല സമരത്തിന്റെ പാതയിലായിരിക്കുമെന്നും ആയതിനാല്‍ തങ്ങളുടെ ആവശ്യം എത്രയും പെട്ടന്ന് അനുവദിച്ച് തരണമെന്നും വായനശാല പ്രസിഡണ്ട് റഷീദ് ബെളിഞ്ചത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ബി.എം.അഷ്‌റഫ്, ബിലാല്‍ മുഹമ്മദ് ശാഫി, കെ.ബി.അബ്ദുല്ല വൈദ്യര്‍, മൊയ്തീന്‍കുട്ടി ബൈരമൂല, ബി.പി.അബ്ദുല്ല പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു.

കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ചയില്‍ ഹൈസ്‌ക്കൂള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Keywords:  Badiyadukka, Kasaragod, Kerala, Kumbadaje, school, Kumbadaje high school upgrade: memorandum to CM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia