കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
Sep 9, 2015, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2015) നാടിനെ ഞെട്ടിച്ച കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളക്കേസില്‍ പ്രതികളില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നീര്‍ച്ചാല്‍ സ്വദേശിയായ യുവാവാണ് കവര്‍ച്ചാസംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളെന്നാണ് പോലീസിന് വിവരം കിട്ടിയത്. കവര്‍ച്ചനടന്ന കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കിന് സമീപം ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളിയാണ് പ്രതിയെ കണ്ടതായി പോലീസിന് വിവരം നല്‍കിയത്.
ഇതുകൂടാതെ തൊട്ടടുത്തുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും ഇതേപ്രതി ഓടിപ്പോകുന്നത് കണ്ടതായി അറിയിച്ചിട്ടുണ്ട്. പ്രതിയെ നേരിട്ടുകണ്ട ആള്‍ക്ക് പോലീസിന്റെ കൈവശമുള്ള കവര്‍ച്ചാ-ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ നൂറുകണക്കിന് ഫോട്ടോകള്‍ കാണിച്ചപ്പോഴാണ് അതില്‍നിന്നും നീര്‍ച്ചാല്‍ സ്വദേശിയായ യുവാവിനെ തിരിച്ചറിഞ്ഞത്. നിരവധി കവര്‍ച്ചാകേസില്‍ പ്രതിയായ ഇയാള്‍ കവര്‍ച്ച നടക്കുന്നതിന് മൂന്ന് ദിവസംമുമ്പ് തന്നെ നാട്ടില്‍നിന്നും അപ്രത്യക്ഷനായതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നീര്‍ച്ചാല്‍ സ്വദേശിയുടെ കൂട്ടാളികളായ മറ്റുരണ്ടുപേരെകുറിച്ചും പോലീസിന് ചിലവിവരങ്ങള്‍ കിട്ടിയതായാണ് അറിയുന്നത്. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നുകളഞ്ഞതായുള്ള സംശയവും പോലീസിനുണ്ട്. കവര്‍ച്ചാസ്വര്‍ണം ജില്ലയില്‍നിന്നും കടത്തുന്നത് തടയാനുള്ള ശ്രമങ്ങള്‍ പോലീസ് അതിര്‍ത്തികേന്ദ്രീകരിച്ച് തുടരുന്നുണ്ട്. പ്രതികള്‍ എത്രയുംപെട്ടന്ന് പിടിയിലാകുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘത്തെ പല സംഘങ്ങളാക്കി കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ അയച്ചിട്ടുണ്ട്. പ്രതികള്‍ക്ക് സഹായംകിട്ടാനുള്ള കേന്ദ്രങ്ങളെകുറിച്ചും മറ്റും കര്‍ണാടക പോലീസുമായി കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ചര്‍ച്ചനടത്തിയിട്ടുണ്ട്. കര്‍ണാടക പോലീസ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
കവര്‍ച്ചനടന്ന ബാങ്കില്‍നിന്നും അഞ്ച് പ്രതികളും പുറത്തുകടന്നപ്പോള്‍ നാലുപേര്‍ രണ്ട് ബൈക്കുകളിലായി പോവുകയും ഒരാള്‍ ഓടിപ്പോവുകയുമാണ് ചെയ്തിരുന്നത്. ഓടിപ്പോയവരില്‍ ഒരാളാണ് നീര്‍ച്ചാല്‍ സ്വദേശിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് ഇയാളെയും സംഘം അല്‍പ്പദൂരം എത്തിയപ്പോൾ ബൈക്കില്‍കയറ്റി കടന്നുകളയുകയായിരുന്നു. എരിയാലിലും മറ്റുമുള്ള സി.സി.ടി.വി. ക്യാമറകളില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോയെന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ചില സി.സി.ടി.വി. ക്യാമറകള്‍ കേടായികിടക്കുന്നതിനാല്‍ ഈനിലയ്ക്കുള്ള അന്വേഷണം എത്രത്തോളം ഫലംചെയ്യുമെന്ന് വ്യക്തമല്ല.
Related News:
കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords : Kasaragod, Kerala, Bank, Robbery, Kudlu, Natives, Protest, Road, Eriyal, Kudlu bank robbery