കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി
Sep 17, 2015, 18:46 IST
കാസര്‍കോട്: (www.kasargodvartha.com 17/09/2015) കുഡ്‌ലു ബാങ്ക് കൊള്ളകേസില്‍ അറസ്റ്റിലായ മുഖ്യ സൂത്രധാരനും പൊതുപ്രവര്‍ത്തകനും ആരാധനാലയത്തിന്റെ ഭാരവാഹിയുമായ ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് താമസക്കാരനുമായ ദുല്‍ ദുല്‍ ഷരീഫ് (44) എട്ട് ലക്ഷം രൂപ ആരാധനാലയ കമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്നും തട്ടിയെടുത്തതായി കണ്ടെത്തി. ആരാധനാലയത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി രണ്ട് ചെക്ക് ലീഫുകള്‍ ഒപ്പിട്ടാണ് നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ ചൗക്കി ശാഖയില്‍നിന്നും പണം പിന്‍വലിച്ചത്.
ജോയിന്റ് അക്കൗണ്ടില്‍ മുന്‍ പ്രസിഡന്റ് ഒപ്പിട്ട ചെക്കുപയോഗിച്ചാണ് ബാങ്കില്‍നിന്നും പണംപിന്‍വലിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് ചേര്‍ന്ന ആരാധനാലയ ജനറല്‍ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ പഴയ പ്രസിഡന്റാണ് ആരാധനാലയത്തിന്റേയും ഇതിന് കീഴിലുള്ള സ്‌കൂളിന്റേയും വിവിധ ആവശ്യങ്ങള്‍ക്കായി തുകരേഖപ്പെടുത്താത്ത ചെക്ക് ഒപ്പിട്ടുകൊടുത്തത്. ആരാധനാലയത്തിന്റെ ഒരു ചെക്കുവഴി 5,70,000 ത്തോളം രൂപയും സ്‌കൂളിന്റെ മറ്റൊരു ചെക്കുവഴി 2,15,000 രൂപയോളവുമാണത്രെ പിന്‍വലിച്ചത്.

ഇതുകൂടാതെ ആരാധനാലയത്തിന്റെ സ്ഥലം ഒരു വീട്ടിലേക്കുള്ള വഴിക്കുവേണ്ടി നല്‍കിയതിന് മൂന്ന് ലക്ഷം രൂപയും ഷരീഫിന്റെ കയ്യിലുണ്ടായിരുന്നു. കഴിഞ്ഞയോഗത്തില്‍ ഈതുകയുടെ കണക്ക് ചോദിച്ചപ്പോള്‍ അത് ട്രഷററെ ഏല്‍പിച്ചിട്ടുണ്ടെന്നായിരുന്നു ഷരീഫ് യോഗത്തില്‍ അറിയിച്ചത്. താന്‍ അത്യാവശ്യകാര്യത്തിനായി തുക ഉപയോഗിച്ചിരുന്നതായും യോഗത്തില്‍ തുകയെകുറിച്ച് ചോദിച്ചാല്‍ അത് തന്റെ കയ്യിലുണ്ടെന്ന് പറയാന്‍ ട്രഷററോട് ഷരീഫ് സമ്മതംവാങ്ങുകയും ചെയ്തിരുന്നു. ഇതുപ്രകാരം ട്രഷറര്‍ പണം തന്റെകയ്യിലുണ്ടെന്ന് എല്ലാവരോടുമായി പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍പണം ഷരീഫിന്റെ കയ്യില്‍തന്നെയായിരുന്നു. യോഗത്തില്‍ ട്രഷറര്‍ പണംകിട്ടിയകാര്യം സമ്മതിച്ചതിനാല്‍ ഇത്രയും വലിയൊരു തുക ട്രഷറര്‍ക്ക് സ്വന്തംകയ്യില്‍നിന്നും എടുത്തുകൊടുക്കേണ്ട ഗതികേടിലായി.
എല്ലാ മാസവും ചേരുന്നതുപോലെ സെപ്തംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തില്‍ ആരാധനാലയത്തിന്റേയും സ്‌കൂളിന്റെയും അക്കൗണ്ടില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഇതുപരിശോധിക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രസിഡന്റ് ബാങ്കില്‍നിന്നും സ്റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് എട്ട് ലക്ഷത്തോളം രൂപ അനധികൃതമായി പിന്‍വലിച്ച് ഷരീഫ് സ്വന്തമാക്കിയതായി കണ്ടെത്തിയത്. പ്രസിഡന്റ് യാത്രയിലായതിനാല്‍ ക്രമക്കേടിനെകുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ല. ക്രമക്കേട് കണ്ടെത്തിയതിന്റെ പേരിലും കുഡ്‌ലു ബാങ്ക് കൊള്ളയില്‍ പ്രതിയാണെന്ന് വ്യക്തമായതിന്റേയും അടിസ്ഥാനത്തിലാണ് ആരാധനാലയ കമ്മിറ്റി യോഗംചേര്‍ന്ന് ഷരീഫിനെ ഭാരവാഹി സ്ഥാനത്തുനിന്നും അംഗത്വത്തില്‍നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. ജനറല്‍ ബോഡിയോഗം ചേര്‍ന്ന ശേഷം ഷരീഫിനെ കമ്മിറ്റി പരിധിയില്‍നിന്നും പുറത്താക്കാന്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.
Related News:
കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം
കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍
കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു
കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?
കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു
കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി
കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍
സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords: Dul Dul Shareef, Kasaragod, Kerala, Bank, Robbery, Investigation, Police, Kudlu bank robbery, Aramana