city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേ­ളി കൂ­വ­ത്തൊ­ട്ടി റോ­ഡില്‍ ഗ­താ­ഗ­ത­ത്തി­ന് ത­ട­സ്സ­മാ­കു­ന്ന 12 ഇ­ല­ക്ട്രി­ക്ക് പോ­സ്­റ്റു­കള്‍ മാ­റ്റാന്‍ ക­ല­ക്ട­റു­ടെ സാ­ന്നി­ദ്ധ്യ­ത്തില്‍­ന­ടത്തി­യ ചര്‍­ച്ച­യില്‍ ധാ­രണ

കാസര്‍­കോട്: (www.kasargodvartha.com 29/09/2015) ദേ­ളി കൂ­വ­ത്തൊ­ട്ടി റോ­ഡില്‍ ഗ­താ­ഗ­ത­ത്തി­ന് ത­ട­സ്സ­മാ­കു­ന്ന 12 ഇ­ല­ക്ട്രി­ക്ക് പോ­സ്­റ്റു­കള്‍ മാ­റ്റാന്‍ ക­ല­ക്ട­റു­ടെ സാ­ന്നി­ദ്ധ്യ­ത്തില്‍­ന­ടത്തി­യ ചര്‍­ച്ച­യില്‍ ധാ­ര­ണ. ഗ­താ­ഗ­ത സ്­തം­ഭ­ന­ത്തി­നെ­തിരെ മു­സ്ലിം യൂ­ത്ത് ലീ­ഗ് സമ­രം ന­ട­ത്തി­യി­രുന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് ക­ല­ക്ടര്‍ ചര്‍­ച്ച­യ്­ക്കു­വി­ളി­ച്ച­ത്.
(www.kasargodvartha.com)
ചര്‍­ച്ച­യില്‍ കെ എ­സ് ടി പി റോ­ഡി­ന്റെ ക­രാര്‍ ഏ­റ്റെ­ടു­ത്ത ആര്‍ ഡി എ­സ് ക­മ്പ­നിയും മു­സ്ലിം യൂ­ത്ത് ലീഗും ചേര്‍­ന്ന് 12 ഇ­ല­ക്ട്രി­ക്ക് പോ­സ്­റ്റു­കള്‍ അ­വ­രു­ടെ ചി­ല­വില്‍ മാ­റ്റാന്‍ തീ­രു­മാ­നിച്ചു. കമ്പ­നി പ്ര­തി­നി­ധി­കള്‍ ബ­ന്ധ­പ്പെ­ട്ട­വ­രു­മാ­യി സം­സാ­രി­ച്ച­ശേ­ഷം തീ­രു­മാ­നം ബു­ധ­നാഴ്­ച ക­ലക്ട­റെ അ­റി­യി­ക്കാ­നാ­ണ് ധാ­ര­ണ­യാ­യ­ത്. 1,60,000 രൂ­പ­യാ­ണ് പോ­സ്­റ്റു­കള്‍ മാ­റ്റു­ന്ന­തി­ന് ചില­വ് ക­ണ­ക്കാ­ക്കി­യി­ട്ടു­ള്ളത്. ഇ­തില്‍ 50,000 രൂ­പ യൂ­ത്ത് ലീ­ഗ് നല്‍­കു­മെ­ന്ന് അ­റി­യി­ച്ചു.
(www.kasargodvartha.com)
ചര്‍­ച്ച­യില്‍ മുസ്ലിം ലീ­ഗ് ജില്ലാ വൈ­സ് പ്ര­സിഡന്റ് ക­ലക്ട്ര മാ­ഹിന്‍ ഹാജി, മുസ്ലിം ലീ­ഗ് പ­ഞ്ചായ­ത്ത് ജ­ന­റല്‍ സെ­ക്ട്രട്ട­റി അ­ബ്ദുല്ല­കു­ഞ്ഞി കീ­ഴൂര്‍, മു­സ്ലിം യൂ­ത്ത് ലീ­ഗ് ഉദു­മ മ­ണ്ഡ­ലം പ്ര­സിഡന്റ് ടി.ഡി. ക­ബീര്‍, യൂ­ത്ത് ലീ­ഗ് പ­ഞ്ചായ­ത്ത് ക­മ്മി­റ്റി പ്ര­സിഡന്റ് അന്‍­വര്‍ കോ­ളി­യ­ടു­ക്കം സ­മീര്‍ അ­ഹ­മ്മദ്, റാ­ഫി പ­ള്ളി­പ്പുറം, ഹ­നീ­ഫ് മേല്‍­പറ­മ്പ്  എന്നിവര്‍ പ­ങ്കെ­ടുത്തു.
ദേ­ളി കൂ­വ­ത്തൊ­ട്ടി റോ­ഡില്‍ ഗ­താ­ഗ­ത­ത്തി­ന് ത­ട­സ്സ­മാ­കു­ന്ന 12 ഇ­ല­ക്ട്രി­ക്ക് പോ­സ്­റ്റു­കള്‍ മാ­റ്റാന്‍ ക­ല­ക്ട­റു­ടെ സാ­ന്നി­ദ്ധ്യ­ത്തില്‍­ന­ടത്തി­യ ചര്‍­ച്ച­യില്‍ ധാ­രണ

Keywords: Kasaragod, Kerala, Deli Kuvathotty Road, Muslim Youth League, Meeting, Collector, Fashion Gold

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia