മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവതി തൂങ്ങിമരിച്ച നിലയില്‍
Sep 12, 2015, 13:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/09/2015) മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനും മൃദംഗം വായനക്കാരനുമായ കാരാട്ടുവയലിനടുത്ത അറളയിലെ കണ്ണന്റെ ഭാര്യ സുമതി (45)യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണന്‍ വെള്ളിയാഴ്ച ജോലിക്ക് പോയതായിരുന്നു. കണ്ണന്റെ പിതാവ് പ്രശസ്തനായ മുഖര്‍ശംഖ് വിദഗ്ദ്ധനും കാഞ്ഞങ്ങാട്ടെ തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന പാര്‍ത്ഥ സാരഥിയുടെ ചരമദിനമാണ് ശനിയാഴ്ച. ശ്രാദ്ധദിന ചടങ്ങില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച ഉച്ചയോടെ കണ്ണന്റെ മാതാവ് മീനമ്മാളും സഹോദരന്‍മാരായ ബാബുവും ഹരിയും കോയമ്പത്തൂരില്‍ നിന്നും കണ്ണന്റെ വീട്ടിലെത്തിയതായിരുന്നു. വീട് അകത്തു നിന്ന് പൂട്ടിയതിനാല്‍ കണ്ണനെ ഫോണില്‍ വിളിച്ച് വരുത്തി. ശേഷം നോക്കിയപ്പോഴാണ് സുമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ മാസം 20ന് സുമതിയുടെ മാതാപിതാക്കളായ തൃശിനാപ്പള്ളി ചിന്താമണിയിലെ സന്നതി മുത്തുവിന്റെയും ഗാന്ധിമതിയുടെയും എണ്‍പതാം വിവാഹ വാര്‍ഷിക ദിനമാണ്. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് കുടുംബസമേതം പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു സുമതി. കടുത്ത തലവേദനക്കും തൈറോയ്ഡ് രോഗത്തിനും സുമതി ചികിത്സയിലായിരുന്നു.
മക്കള്‍: കാര്‍ത്തിക (സുള്ള്യയിലെ ബിടെക് വിദ്യാര്‍ത്ഥിനി), ഔചിത്യ (ചെമ്മട്ടംവയല്‍ ബല്ലാ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി).

Keywords: Kasaragod, Kerala, Death, Obituary, Hanged, House wife found dead hanged.