ചെറുവത്തൂര്‍ വിജയ ബാങ്കില്‍നിന്നും കൊള്ളയടിച്ചത് 4 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയുമെന്ന് റിപോര്‍ട്ട്
Sep 28, 2015, 14:02 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28/09/2015) ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വിജയ ബാങ്കിന്റെ സ്ലാബ് തുരന്ന് അകത്തുകടന്ന കവര്‍ച്ചാ സംഘത്തിന് മൂന്ന് ലോക്കറില്‍ ഒന്നുമാത്രമേ തുറക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് ബാങ്ക് മാനേജര്‍ കണ്ണൂര്‍ സ്വദേശി പി.കെ. ചന്ദ്രന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
ബാങ്കില്‍ മൊത്തം മൂന്ന് ലോക്കറുകളിലായി 7.50 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നതെന്ന് ബാങ്ക് മാനേജര്‍ ചന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിരലടയാള വിദഗദ്ധര്‍ പരിശോധന ആരംഭിച്ചുവെങ്കിലും പോലീസ് നായ എത്താത്തതിനാല്‍ ലോക്കറുകള്‍ തുറന്നുപരിശോധിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഒരു ലോക്കര്‍ കുത്തിത്തുറന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് ലോക്കര്‍ പൊളിച്ചിട്ടുണ്ടോയെന്നറിയാന്‍ പോലീസ് നായ പരിശോധനയ്‌ക്കെത്തിയ ശേഷം മാത്രമേ സാധിക്കുകയുള്ളു.
രണ്ട് ലോക്കറുകള്‍ മോഷ്ടാക്കള്‍ക്ക് തുറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മാനേജര്‍ സൂചിപ്പിച്ചു. ബാങ്കില്‍ സി സി ടി വി ക്യാമറയും മറ്റും ഉണ്ടെങ്കിലും സ്‌ട്രോങ്ങ് റൂമില്‍ സി സി ടി വി ക്യാമറ സംവിധാനം ഇല്ല. അതുകൊണ്ടുതന്നെ മോഷ്ടാക്കളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. ബാങ്കിന്റെ താഴെയുള്ളനിലയില്‍ പുതുതായി ആരംഭിക്കുന്ന കടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇവിടെ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ നല്‍കിയ ഷട്ടര്‍ മുറിയില്‍നിന്നാണ് ബാങ്കിന്റെ സ്‌ട്രോങ്ങ് റൂമിലേക്ക് സ്ലാബ് തുരന്നത്. ഇതുവഴി കയറിയ മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നത്.
Related News:
വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി
Keywords: Vijaya Bank, Bank robbery in Cheruvathur, Robbery, Bank, Cheruvathur, Kasaragod,