കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
Sep 7, 2015, 17:57 IST
കാസര്‍കോട്: (www.kasargodvartha.com 07/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും. പോലീസും ബാങ്കധികൃതരും പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. 21 കിലോ സ്വര്‍ണത്തിന് ഏതാണ്ട് 5,15,50,000 രൂപയാണ് വിലവരുന്നത്. ഇതു കൂടാതെ 13 ലക്ഷം രൂപയും ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Keywords : Kasaragod, Kerala, Bank, Kudlu, Natives, Protest, Eriyal, Kudlu Co Operative Bank, UK Traders
ബാങ്കില്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടെ വിരലടയാളമൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ കറുത്ത ഗ്ലൗസ് അണിഞ്ഞിരുന്നുവെന്നാണ് സംഭവസമയം ബാങ്കിലുണ്ടായിരുന്ന ജീവനക്കാരികളും ഇടപാടുകാരിയും പോലീസിന് മൊഴി നല്‍കിയത്. ക്ലാര്‍ക്ക് ലക്ഷ്മിയെയും താത്കാലിക ജീവനക്കാരി ബിന്ദുവിനെയും കസേരയില്‍ കെട്ടിയിട്ട് ഒച്ചയുണ്ടാക്കാതിരിക്കാന്‍ വായ തുണികൊണ്ട് കെട്ടിയിരുന്നു. ഇടപാടുകാരിയായ മഞ്ചത്തടുക്കയിലെ ബാനുവിനെ സംഘം കത്തി കാട്ടി നിശബ്ദയാക്കുകയായിരുന്നു.
മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ സംഘം ക്ലര്‍ക്കിനെ ഭീഷണിപ്പെടുത്തി ലോക്കര്‍ താക്കോലുപയോഗിച്ച് തുറന്ന് സ്വര്‍ണവും പണവും ബാഗിലാക്കി സ്ഥലം വിട്ടിരുന്നു. ഇടപാടുകാരിയായ ബാനുവിനെ ബാങ്കിനുള്ളില്‍ തള്ളി 10 മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ സംഘം പുറത്തു കടന്നു. ബാനു പിറകെ ഓടിയെത്തിയപ്പോഴാണ് സംഘം രണ്ടു ബൈക്കുകളിലായി കടന്നുകളയുന്നത് കണ്ടത്. പിന്നീട് ബാനു നിലവിളിച്ച് ആളെ കൂട്ടിയാണ് ജീവനക്കാരികളെ ബാങ്കിനകത്ത് കെട്ടിയിട്ട വിവരം അറിയിച്ചത്. ആള്‍ക്കാര്‍ എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
ബാങ്ക് അധികൃതരുടെ കണക്കുകള്‍ പ്രകാരം ആകെ 1052 പേരുടെ പണയ പണ്ടങ്ങളാണ് ലോക്കറിലുണ്ടായിരുന്നത്. ഇതില്‍ 146 പേരുടെ പണയ സ്വര്‍ണം ഒഴികെയുള്ളവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 23 കിലോ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് ബാങ്ക് സെക്രട്ടറി നല്‍കിയ പരാതിയിലുള്ളത്.
Photos: Shrikanth Kasaragod

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച