ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ അനുജന്‍ പിടിയില്‍, മറ്റൊരു സഹോദരന്‍ ഒളിവില്‍
Sep 23, 2015, 10:28 IST
ഉപ്പള: (www.kasargodvartha.com 23/09/2015) സ്വത്ത് സംബന്ധമായ തര്‍ക്കത്തെതുടര്‍ന്ന് ജ്യേഷ്ഠനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ചെത്തുകല്ലിട്ടും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ അനുജനെ പോലീസ് പിടികൂടി. മുളിഞ്ച മഹാനഗര്‍ പൂജാ ഹൗസിലെ കരുണാകര ഭണ്ഡാരിയുടെ (47) കൊലപാതകവുമായി ബന്ധപ്പെട്ട് ഇളയസഹോദരനായ നാഗരാജ് ഭണ്ഡാരിയേയാണ് കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നാഗരാജിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. അതേസമയം അറസ്റ്റുരേഖപ്പെടുത്തിയിട്ടില്ല.
കേസിലെ രണ്ടാംപ്രതിയായ മറ്റൊരു സഹോദരന്‍ ദിനേശ് ഒളിവില്‍ പോയിരിക്കുകയാണ്. ദിനേശിനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകരാനായ കരുണാകര ഭണ്ഡാരി ബന്ധുവിന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുത്തശേഷം ഐല ദുര്‍ഗ പരമേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഹോദരങ്ങളായ നാഗരാജും ദിനേശും കരുണാകര ഭണ്ഡാരിയെ തടഞ്ഞുനിര്‍ത്തുകയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റുവീണ കരുണാകര ഭണ്ഡാരിയുടെ തലയ്ക്ക് ചെത്തുകല്ലിടുകയുംചെയ്തു. ഉടന്‍തന്നെ ഇദ്ദേഹത്തെ നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്.
നാഗരാജും ദിനേശുമായി കരുണാകര ഭണ്ഡാരി വര്‍ഷങ്ങളോളമായി സ്വത്ത് സംബന്ധമായ തര്‍ക്കത്തെതുടര്‍ന്ന് വിരോധത്തിലാണ്. ഇതിന്റെ പേരില്‍ സഹോദരങ്ങള്‍തമ്മില്‍ കോടതിയില്‍ സിവില്‍ - ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. മുമ്പ് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കരുണാകര ഭണ്ഡാരി പിന്നീട് നാട്ടിലെത്തിയശേഷം കൃഷിസംബന്ധമായ കാര്യങ്ങള്‍ നോക്കിനടക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗളൂരു ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി.
Keywords: Uppala, Kasaragod, Kerala, Murder, Death of brother; accused in Police custody, Malabar Wedding