സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ജീവനക്കാരനെ ഇടിക്കട്ടകൊണ്ട് അക്രമിച്ചു
Sep 15, 2015, 09:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/09/2015) സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ ബസില്‍ കയറിയ സംഘം ഇടിക്കട്ടകൊണ്ട് ഇടിച്ചുപരിക്കേല്‍പിച്ചു. നര്‍ക്കിലക്കാട് സ്വദേശിയായ പി.കെ. യോഗേഷിനെയാണ് (31) ഒരുസംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം കാഞ്ഞങ്ങാട് പുതിയകോട്ടയിലാണ് സംഭവം. കണ്ണൂരില്‍നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്യുകയായിരുന്നു യോഗേഷ്.
ബസ് പുതിയകോട്ടയിലെത്തിയപ്പോള്‍ ഒരുസംഘം കാര്‍ ബസിന് കുറുകെയിടുകയും തുടര്‍ന്ന് യോഗേഷിനെ ഇടിക്കട്ടകൊണ്ടുംമറ്റും അടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. യോഗേഷനിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവുങ്കാല്‍ മേലടുക്കം സ്വദേശികളായ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് യോഗേഷ് പറയുന്നത്. ആശുപത്രിയില്‍ കഴിയുന്ന യോഗേഷിനെ സി.പി.എം. നേതാക്കള്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.