തോട്ടം ഭൂമി പ്രശ്നം: കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തല്‍സ്ഥാനം രാജിവെച്ചു
Sep 18, 2015, 09:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/09/2015) വെള്ളരിക്കുണ്ടില്‍ തോട്ടംഭൂമി പ്രശ്നത്തിന് പരിഹാരം കാണാന്‍ യു.ഡി.എഫും സര്‍ക്കാരും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തല്‍സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് പരപ്പ ബ്ലോക്ക് സെക്രട്ടറിയും മുന്‍ ബളാല്‍ മണ്ഡലം പ്രസിഡന്റുമായ തോമസ് പറമ്പകത്താണ് സ്ഥാനമൊഴിഞ്ഞത്. പാര്‍ട്ടി അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.
തോട്ടംമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വവും യു.ഡി.എഫ്. സര്‍ക്കാരും പിന്തുണ നല്‍കിയില്ലെന്നും ഈ സാഹചര്യത്തിലാണ് രാജിയെന്നും തോമസ് പറമ്പകത്ത് വിശദീകരിച്ചു. എം.എല്‍.എയും എം.പിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങളോട് മുഖംതിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Keywords: Congress Block Secretary, Resign, Vellarikundu, Kasaragod, Kerala, Congress block secretary resigned, Sun Lighting, Philips and Samson