ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്
Sep 28, 2015, 15:24 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28/09/2015) ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു. പൂട്ടുപൊളിക്കാതെ മോഷ്ടാക്കള്‍ക്ക് ബാങ്ക് ലോക്കറിനകത്ത് കയറി സ്വര്‍ണവും പണവും കൊള്ളയടിക്കാന്‍ കഴിഞ്ഞത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്.
പ്രവര്‍ത്തി സമയങ്ങളിലല്ലാതെ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കാത്തതും സുരക്ഷാവീഴ്ചയായാണ് കണക്കാക്കേണ്ടത്. ഇതേ കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. ഏതാണ്ട് നാലു കോടിയിലധികം കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത്. അലറാം സംവിധാനം ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബാങ്കില്‍ 7.50 കോടി രൂപയുടെ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു കോടിയിലധികം രൂപയുടെ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കണക്ക് തിട്ടപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ജില്ലാ പോലീസ് ചീഫ് സൂചിപ്പിച്ചു.

keywords: Cheruvathur, kasaragod, Kerala, Bank, Robber's visuals captured in CCTV?, Cheruvathur robbery: bank was insecure: police chief.