വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി
Sep 28, 2015, 15:25 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28/09/2015) ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വിജയ ബാങ്കില്‍നിന്നും കോടികളുടെ സ്വര്‍ണവും പണവും കൊള്ളയടിച്ച സംഭവത്തില്‍ കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി ഇസ്മാഇലും സംശയത്തിന്റെ നിഴലില്‍. ആറ് ഷട്ടര്‍ മുറികളുള്ള കടകളാണ് ഇസ്മാഇല്‍ ഒരു മാസം മുമ്പ് കെട്ടിട ഉടമയില്‍നിന്നും വാടക എഗ്രിമെന്റ് പ്രകാരം വാങ്ങിയത്.
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
ഒരു സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് എഗ്രിമെന്റിനൊപ്പം ഇസ്മാഇല്‍ നല്‍കിയിരുന്നത്. പരിശോധനയില്‍ ഈ തിരിച്ചറിയല്‍കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തിയതായി കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിസ്ചന്ദ്ര നായിക് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇസ്മാഇലിനെ ഫോണിലോ നേരിട്ടോ ബന്ധപ്പെടാനും പോലീസിന് കഴിഞ്ഞിട്ടില്ല.
ഇസ്മാഇലിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ് ഷട്ടര്‍ മുറികളുള്ള കടയില്‍ ഫാന്‍സി കടയും ചെരുപ്പുകടയും മറ്റും തുടങ്ങുമെന്നാണ് ഇസ്മാഇല്‍ കെട്ടിട ഉടമയെ ധരിപ്പിച്ചിരുന്നത്. കടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തകൃതിയായി നടന്നുവരികയായിരുന്നു. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ബാങ്കിന്റെ ലോക്കറുള്ള സ്ഥലത്തെ താഴത്തെ മുറിതന്നെ നല്‍കിയതിന് പിന്നില്‍ ഇസ്മാഇലിന് എന്തെങ്കിലും താല്‍പര്യം ഉണ്ടായിരുന്നുവോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇസ്മായിലിനെ കണ്ടെത്തിയാല്‍ മാത്രമേ ഇവിടെ ജോലിചെയ്തിരുന്ന തൊഴിലാളികളെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്.
Related News:
വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി
Keywords: Vijaya Bank, Bank robbery in Cheruvathur, Robbery, Bank, Cheruvathur, Kasaragod,