വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി
Sep 28, 2015, 13:07 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28/09/2015) ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വിജയ ബാങ്കില്‍നിന്നും സ്വര്‍ണവും പണവും ഉള്‍പെടെ കൊള്ളയടിച്ചതായി കരുതുന്ന അന്യസംസ്ഥാനക്കാരായ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മുങ്ങി. ബാങ്കില്‍ ഏതാണ് 7.5 കോടിയുടെ സ്വര്‍ണവും പണവും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.
ഏതാനും വര്‍ഷം മുമ്പാണ് വിജയ ബാങ്ക് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ താഴത്തെ ആറ് മുറി മഞ്ചേശ്വരം സ്വദേശിയായ ഇസ്മായില്‍ ചെരുപ്പ് കടയും മറ്റു സ്ഥാപനങ്ങളും തുടങ്ങാനായി എഗ്രിമെന്റ് പ്രകാരം വാങ്ങിയിരുന്നു. ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലിചെയ്തിരുന്നത്. ഇവര്‍ക്ക് താമസിക്കാന്‍ നല്‍കിയ മുറിയില്‍നിന്നാണ് തൊട്ടുമുകളിലേക്ക് സ്ലാബ് തുരന്നിരിക്കുന്നത്.
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
ഏതാനും വര്‍ഷം മുമ്പാണ് വിജയ ബാങ്ക് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ താഴത്തെ ആറ് മുറി മഞ്ചേശ്വരം സ്വദേശിയായ ഇസ്മായില്‍ ചെരുപ്പ് കടയും മറ്റു സ്ഥാപനങ്ങളും തുടങ്ങാനായി എഗ്രിമെന്റ് പ്രകാരം വാങ്ങിയിരുന്നു. ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലിചെയ്തിരുന്നത്. ഇവര്‍ക്ക് താമസിക്കാന്‍ നല്‍കിയ മുറിയില്‍നിന്നാണ് തൊട്ടുമുകളിലേക്ക് സ്ലാബ് തുരന്നിരിക്കുന്നത്.
രാവും പകലും ഇവിടെ ഇവര്‍ ജോലിചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥലത്തുനിന്നും മുങ്ങിയതോടെ കവര്‍ച്ചയ്ക്കുപിന്നില്‍ ഇവിടെ ജോലിചെയ്തിരുന്നവര്‍തന്നെയാണെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. മുങ്ങിയവര്‍ ബംഗാളികളാണെന്നും സൂചനയുണ്ട്. മുങ്ങിയ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Related News:
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
Keywords: Robbery, Bank, Cheruvathur, Kasaragod, Vijaya Bank, Bank robbery in Cheruvathur, Aramana Hospital