മുസ്ലിംലീഗ് ഓഫീസ് ജനസേവന കേന്ദ്രമാകണം: എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ
Sep 21, 2015, 11:38 IST
ചെമ്പിരിക്ക: (www.kasargodvartha.com 21/09/2015) ആധുനിക ഡിജിറ്റല്‍ സംവിധാനത്തോടുകൂടിയുള്ള ചെമ്പിരിക്ക ശാഖ മുസ്ലിംയൂത്ത് ലീഗിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.നിര്‍വ്വഹിച്ചു. ചെമ്പിരിക്ക ശാഖ മുസ്ലിംലീഗും പോഷക സംഘടനകളും നിലവില്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഗവണ്‍മെന്റിന്റെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയില്‍ നിന്നും കാരുണ്യ ഫണ്ടില്‍ നിന്നും ലഭ്യമാകുന്ന ഫണ്ടുകള്‍ വാര്‍ഡിലെ പരമാവധി പാവപ്പെട്ട അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ചെമ്പിരിക്ക ശാഖ മുസ്ലിംലീഗ് പോഷക സംഘടനകളും നടത്തിവരുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മുസ്ലിംലീഗ് ഓഫീസ് ജനസേവന കേന്ദ്രമാകണമെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.
ചെമ്പിരിക്ക ശാഖ യൂത്ത്‌ലീഗ് ജന. സെക്രട്ടറി ബഷീര്‍ കുന്നില്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ട് താജുദ്ദീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ മുഖ്യാതിഥിയായിരുന്നു. ശംസുദ്ദീന്‍ ചെമ്പിരിക്ക, അഷ്‌റഫ് കീഴൂര്‍, എ. റസാഖ്, മുഹമ്മദ്. സി.എച്ച്., മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നവാസ് ചെമ്പിരിക്ക, ഷരീഫ് ചെമ്പിരിക്ക, അസ്‌ലം കീഴൂര്‍, സക്കറിയ, ലത്വീഫ് കുന്നില്‍ എന്നിവര്‍ സംസാരിച്ചു. ഷബീര്‍ ആലങ്ങാടന്‍ നന്ദി പറഞ്ഞു.

Keywords: Chembarika, Kasaragod, Kerala, MLA, N.A.Nellikunnu, Chembarika Muslim youth league office inaugurated.