എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്: കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
Sep 13, 2015, 10:05 IST
കല്‍പറ്റ: (www.kasargodvartha.com 13/09/2015) എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയായ കാസര്‍കോട് സ്വദേശിയായ യുവാവിനെ മംഗളൂരുവില്‍ കല്‍പറ്റ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ഒടയംചാല്‍ സ്വദേശി വിജേഷാണ് (25) അറസ്റ്റിലായത്. ചുണ്ടേല്‍ കുന്നമ്പറ്റ ചക്കനാടത്ത് റിച്ചാര്‍ഡ് ഷാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജേഷിനെതിരെ പോലീസ് കേസെടുത്തത്.
മകന്‍ സുസ്മിതിന് എംബിബിഎസ് പ്രവേശനത്തിനു ബംഗളൂരുവില്‍ സീറ്റ് ശരിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 13,80,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 2013 സെപ്തംബറിലാണ് തട്ടിപ്പ് നടന്നത്. നീലേശ്വരം കാട്ടിപ്പൊയില്‍ ചൂരിക്കാടന്‍ സജീഷ് ചന്ദ്രന്‍, വെള്ളരിക്കുണ്ട് സ്വദേശി വി.സി. ഷൈജു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ സജീഷ് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഷൈജു ഒളിവിലാണ്. ഷൈജുവിനെതിരേ വെള്ളരിക്കുണ്ട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗളൂരു വൈറ്റ്ഫീല്‍ഡിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഷാജിയില്‍ നിന്നും 50 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. 34 ലക്ഷം രൂപ നല്‍കി. പ്രവേശനം ലഭിക്കാതായപ്പോള്‍ 20 ലക്ഷത്തോളം രൂപ സംഘം തിരിച്ചു നല്‍കി. മംഗളൂരുവിലെ മാസ്റ്റര്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേനയാണ് സംഘം ഇടപാട് നടത്തിയത്. ഇവിടെ അന്വേഷിപ്പോള്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ അനുമതിയോടെയല്ല പണം വാങ്ങിയതെന്ന് മനസിലായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘം തട്ടിപ്പുനടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഓരോ വര്‍ഷവും പേരും ഓഫീസും സ്ഥലവും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി. തട്ടിയെടുത്ത പണം ആഡംബരജീവിതം നയിക്കാനാണ് ഉപയോഗിക്കുന്നത്.
കല്‍പറ്റ എസ് ഐ ജയിംസ് ജോര്‍ജ്, എ എസ് ഐ ഖാദര്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Related News:
എം.ബി.ബി.എസ്. സീറ്റ് തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ക്കെതിരെ കേസ്; തട്ടിയത് 20 ലക്ഷം
എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: സ്ഥാപനമുടമകള്‍ക്കെതിരെ കേസ്

Keywords: Kasaragod, Kerala, arrest, Police, case, complaint, Cheating, Kanhangad, Cheating: Youth arrested.