city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ ഒളവറ ഉളിയംകടവില്‍ മത്സ്യത്തൊഴിലാളിയുടെ തോണിക്ക് തീവെച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/09/2015) തൃക്കരിപ്പൂര്‍ ഒളവറ ഉളിയംകടവില്‍ മത്സ്യത്തൊഴിലാളിയുടെ തോണിക്ക് തീവെച്ചു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം കൂടിയായ ഒളവറ ഉളിയംകടവിലെ എം. മുരളിയുടെ തോണിയാണ് സാമൂഹ്യ വിരുദ്ധര്‍ അര കിലോമീറ്റര്‍ ദൂരെ കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്.

വീട്ടിനടുത്ത് കടവില്‍ കെട്ടിയിരുന്ന തോണിയുടെ ഒരു പടി കത്തിയമര്‍ന്നു. മരത്തോണിയില്‍ ഫൈബര്‍ പിടിപ്പിച്ചിരുന്നു. ഇത് കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ തോണി കാണാത്തതിനെതുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ഒളവറ റോഡ് പാലത്തിനടുത്ത് ഭാഗീകമായി കത്തിയ നിലയില്‍ തോണി കണ്ടെത്തിയത്.

ആഴ്ചകളായി ഈ ഭാഗത്ത് പരസ്യ മദ്യപാനം നടത്തുന്നവരെ മുരളിയുടെ നേതൃത്വത്തിലുള്ള ഉളിയം ക്ലബ്ബ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് തോണി തീവെക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. ചന്തേര പോലീസില്‍ പരാതി നല്‍കി. പട്ടികജാതിക്കാരനായ മുരളിയുടെ ജീവിത മാര്‍ഗം മുട്ടിക്കാന്‍ ശ്രമിച്ച സമൂഹ ദ്രോഹികളുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കയാണ്. മാസങ്ങള്‍ക്ക് മുമ്പ് മുരളിയെ ബൈക്കിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവവും നടന്നിരുന്നു. ഇതുസംബന്ധിച്ച കേസ് നിലവിലുണട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മല്‍സ്യത്തൊഴില്‍ മേഖലയിലെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
തൃക്കരിപ്പൂര്‍ ഒളവറ ഉളിയംകടവില്‍ മത്സ്യത്തൊഴിലാളിയുടെ തോണിക്ക് തീവെച്ചു

Keywords: Fish Boat, Fire, Kasaragod, Trikaripur, Kerala, Boat sets fire in Trikaripur, Royal Silks

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia