city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീര്‍ച്ചാലില്‍ സംഘര്‍ഷത്തിന് ഗൂഡനീക്കം

ബദിയടുക്ക: (www.kasargodvartha.com 15/09/2015) നീര്‍ച്ചാലില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും യുവജന സംഘടനകളുടേയും പതാകകളും കൊടിമരങ്ങളും നശിപ്പിക്കുന്നത് പതിവാകുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇരുളിന്റെ മറവില്‍ ഗൂഡസംഘം പതാകകളും കൊടിമരങ്ങളും നശിപ്പിക്കുന്നത്.

കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ. നീര്‍ച്ചാല്‍ കടമ്പള യൂണിറ്റിന്റെ ബോര്‍ഡും കൊടിമരവും നശിപ്പിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചില വര്‍ഗീയ ശക്തികളാണ് കൊടിമരം നശിപ്പിച്ചതിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ. നേതൃത്വം ആരോപിച്ചു. മറ്റു സംഘടനകളുടെ പതാകകളും നശിപ്പിക്കപ്പെടുന്നുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
നീര്‍ച്ചാലില്‍ സംഘര്‍ഷത്തിന് ഗൂഡനീക്കം

Keywords: Badiyadukka, Kasaragod, Kerala, Attack, Clash, Political Party, Attempt to clash in Neerchal, Fashion Gold.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia