കന്യാനയിലെ കൊല: രണ്ട് പേര്‍ അറസ്റ്റില്‍
Sep 1, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 01/09/2015) പൈവളിഗെ ബായിക്കട്ടയിലെ ആസിഫി (27)നെ കര്‍ണാടക കന്യാനയില്‍ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് റിയാസിനെ (29) കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള അട്ടഗോളിയിലെ റഫീഖ് (36), പൈവളിഗെയിലെ പ്രഭാകര്‍ നൗണ്ട (36)എന്നിവരാണ് പിടിയിലായത്.
കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. ഇതില്‍ മൂന്നു പേരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. കൊലനടത്താന്‍ പ്രതികള്‍ രണ്ട് കാറുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ആറ് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ നാല് പേര്‍ കൊലയില്‍ നേരിട്ട് പങ്കാളികളായിരുന്നു. മറ്റു രണ്ടുപേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതായും പോലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആസിഫ് കൊലചെയ്യപ്പെട്ടത്.
Related News: പൈവളിഗ ബായിക്കട്ട സ്വദേശിയായ യുവാവ് വിട്ട്ള കന്യാനയില്‍ വെട്ടേറ്റ് മരിച്ചു
Keywords : Kasaragod, Murder, Youth, Accuse, Arrest, Police, Investigation, Asif, Rafeeq, Prabhakar Naunda.
ആസിഫ് |