13 കാരിയെ മാനഭംഗപ്പെടുത്തിയ യു.പിക്കാരന് 3 വര്‍ഷം തടവ്
Sep 10, 2015, 11:39 IST
കാസര്‍കോട്: (www.kasargodvartha.com 10/09/2015) 13 കാരിയെ മാനഭംഗപ്പെടുത്തിയ യു.പി. സ്വദേശിയായ യുവാവിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. യു.പി ഷാമില ജില്ലയിലെ ഗഡിപ്പുറത്തെ റിസ്‌വാന്‍ റാണ(24)യെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 25,000 രൂപ പിഴയടക്കാനും വിധിച്ചു. പിഴതുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധികം തടവ് അനുഭവിക്കണം. 2014 ഒക്‌ടോബര്‍ രണ്ടിനാണ് മാനഭംഗ സംഭവം നടന്നത്. കുമ്പള സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ തുണിത്തരങ്ങള്‍ വില്‍ക്കാനെത്തിയ റിസ്‌വാന്‍ വീട്ടില്‍ തനിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയോട് വെള്ളം ആവശ്യപ്പെടുകയും വെള്ളം നല്‍കുന്നതിനിടെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്തിയെന്നുമാണ് കേസ്.

Keywords: Molestation, Accuse, Case, Kasaragod, Court, Kerala, UP Native, 3 year imprisonment for molestation