city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: മൂന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് കവര്‍ച്ചയുമായി ബന്ധം?

കാസര്‍കോട്: (www.kasargodvartha.com 12/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധമുള്ളതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. ഇതില്‍ രണ്ടു പേര്‍ ഭരണപക്ഷത്തുള്ള പാര്‍ട്ടിയില്‍പെട്ടവരും മറ്റൊരാളുടെ സഹോദരന്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗവുമാണ്.

ചൗക്കിയില്‍ മുമ്പ് താമസിച്ചിരുന്ന പ്രാദേശിക രാഷ്ട്രീയ നേതാവാണ് കവര്‍ച്ചയുമായി ബന്ധമുള്ള ഇതിലൊരാള്‍. ഉപ്പളയില്‍ വ്യാപാരിയായ ചൗക്കിയിലെ ഒരു ഭരണപക്ഷ നേതാവിനും കവര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് പോലീസ് ഉറപ്പിച്ചിട്ടുള്ളത്. ഇയാള്‍ ഭരണപക്ഷത്ത് തന്നെയുള്ള മറ്റൊരു പാര്‍ട്ടിയുടെ കടുത്ത വിരോധിയാണെന്നും സൂചനയുണ്ട്.


പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ സഹോദരനാണ് കേസിലുള്‍പെട്ട മറ്റൊരള്‍. അതുകൊണ്ടു തന്നെ കേസില്‍ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ക്ക് കവര്‍ച്ച നടത്താന്‍ രാഷ്ട്രീയ സഹായം ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സഹകാര്‍ ഭാരതിയാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്. 

30 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഈ ബാങ്കില്‍ 2001 ല്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. ഇതിന് ശേഷം ബാങ്കിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നു. പിന്നീട് ജനങ്ങള്‍ എല്ലാം മറന്ന് വീണ്ടും അവരുടെ സ്വര്‍ണ പണയ ഇടപാടുകളും വായ്പാ ഇടപാടുകളും വീണ്ടും നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും ബാങ്കിനെ പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള കൊള്ള അരങ്ങേറിയത്. 

ബാങ്കില്‍ സി സി ടി വി ക്യാമറയും അലറാമും അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പെടുത്താന്‍ ഭരണസമിതി തീരുമാനിച്ചിരുന്നുവെങ്കിലും സെക്രട്ടറി ഇത് നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന ആക്ഷേപമാണ് അംഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്. ബാങ്കിന് ആവശ്യമായ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടെങ്കിലും സുരക്ഷാ സംവിധാനം ഒരുക്കാത്തതിനാല്‍ ഇത് ഇടപാടുകാര്‍ക്ക് ഗുണം ചെയ്യുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
കുഡ്‌ലു ബാങ്ക് കൊള്ള: മൂന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് കവര്‍ച്ചയുമായി ബന്ധം?



കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളുടെ അറസ്റ്റ് 2 ദിവസത്തിനകമെന്ന് അന്വേഷണ സംഘം

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍

കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി കാസര്‍കോട്ടെത്തി പരിശോധന നടത്തി

കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍


കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords: Kasaragod, Kerala, Robbery, case, Investigation, Police, 3 party leaders involved in Kudlu bank robbery case?.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia