ഭര്‍തൃമതിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം നഗ്നരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; 2 യുവാക്കള്‍ പിടിയില്‍
Sep 17, 2015, 09:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 17/09/2015) ഭര്‍തൃമതിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം നഗ്നരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പടന്ന മാവില കടപ്പുറത്തെ റജിനാസ് (25) മുനീര്‍ (26) എന്നിവരെയാണ് ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേര്‍ക്കുമെതിരെ ബലാത്സംഗ കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2015 മെയ് ഒമ്പതിനും 11 നും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും പടന്ന കടപ്പുറം സ്വദേശിനിയും ഭര്‍തൃമതിയുമായ 30 കാരിയെ യുവതിയുടെ വീട്ടില്‍വെച്ച് റജിനാസും മുനീറും ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ നഗ്നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് നഗ്ന ചിത്രങ്ങള്‍കാണിച്ച് യുവതിയെ രണ്ട് യുവാക്കളും ബ്ലാക്ക്‌മെയില്‍ചെയ്യാന്‍ തുടങ്ങി. ചിത്രങ്ങള്‍ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
മാസങ്ങളോളം ഭീഷണി തുടര്‍ന്നതോടെയാണ് യുവതി റജിനാസിനും മുനീറിനുമെതിരെ ചന്തേര പോലീസില്‍ പരാതി നല്‍കിയത്. മുനീറാണ് യുവതിയുടെ നഗ്നരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നത്. ഈകേസിന്റെ അന്വേഷണചുമതല നീലേശ്വരം സി.ഐ. കെ.ഇ. പ്രേമചന്ദ്രന്‍ ഏറ്റെടുക്കുകയും പ്രതികളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
Keywords: kasaragod, Cheruvathur, Molestation, arrest, padne, Police, case, Rajinas, Muneer, Chandhera police