പൈവളിഗ ബായിക്കട്ട സ്വദേശിയായ യുവാവ് വിട്ട്ള കന്യാനയില്‍ വെട്ടേറ്റ് മരിച്ചു
Aug 30, 2015, 18:32 IST
വിട്ടൽ: (www.kasargodvartha.com 30/08/2015) പൈവളിഗെ ബായിക്കട്ട സ്വദേശിയായ യുവാവ് വിട്ട്‌ള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട കന്യാനയില്‍ വെട്ടേറ്റു മരിച്ചു. ബായിക്കട്ടയിലെ ആസിഫ് (35) ആണ് വെട്ടേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് റിയാസിനെ (30) കുത്തേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. www.kasargodvartha.com
ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ കന്യാന ടൗണിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിലെത്തിയ അക്രമികള്‍ വെട്ടി വീഴ്ത്തുകയായിരുന്നു. ആസിഫ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റിയാസിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ കഴുത്തിനാണ് വെട്ടേറ്റത്.
ഹമീദ് - സൈനബ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ആസിഫ്. സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍, ഉനൈസ്, നൗഫല്‍. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് വിട്ട്‌ള പോലീസ് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ കന്യാന ടൗണിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിലെത്തിയ അക്രമികള്‍ വെട്ടി വീഴ്ത്തുകയായിരുന്നു. ആസിഫ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റിയാസിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ കഴുത്തിനാണ് വെട്ടേറ്റത്.
ഹമീദ് - സൈനബ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ആസിഫ്. സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍, ഉനൈസ്, നൗഫല്‍. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് വിട്ട്‌ള പോലീസ് അന്വേഷണം ആരംഭിച്ചു.
Report: KF Iqbal Uppala
Keywords: Kasaragod, Kerala, Murder, Vittal, Attack, Police, Dead body, Youth stabbed to death.
Advertisement:
Advertisement: