ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Aug 7, 2015, 20:34 IST
മാവുങ്കാല്‍: (www.kasargodvartha.com 07/08/2015) ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാണത്തൂര്‍ പട്ടുവം സ്വദേശിയും കോട്ടപ്പാറയിലെ താമസക്കാരനുമായ എം.എസ് രാജേഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മാവുങ്കാല്‍ മില്‍മയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
മാവുങ്കാലിലെ ബിഎംഎസ് ചുമട്ടു തൊഴിലാളിയായിരുന്നു. മാതാവ്: ശാരദ. ഭാര്യ: സുജ. മക്കള്‍: അമല്‍രാജ്, അമര്ത്യരാജ്. (ഇരുവരും വാഴക്കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരി: രാജി.
മാവുങ്കാലിലെ ബിഎംഎസ് ചുമട്ടു തൊഴിലാളിയായിരുന്നു. മാതാവ്: ശാരദ. ഭാര്യ: സുജ. മക്കള്‍: അമല്‍രാജ്, അമര്ത്യരാജ്. (ഇരുവരും വാഴക്കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരി: രാജി.
Keywords : Mavungal, Accident, Death, Youth, Kasaragod, Kanhangad, Hospital, Treatment, Bike, Car, M.S Rajesh.