പര്‍ദ്ദ ടയറില്‍കുടുങ്ങി ബൈക്ക് മറിഞ്ഞു; പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിക്ക് ഗുരുതരം
Aug 5, 2015, 11:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 05/08/2015) പര്‍ദ്ദ ടയറില്‍കുടുങ്ങി ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതിനെതുടര്‍ന്ന് 40 ദിവസം മുമ്പ് പ്രസവ ശസ്ത്രക്രിയക്ക് വിധേയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. തലപ്പാടി കെ.സി. റോഡിലെ അബ്ബാസിന്റെ ഭാര്യ അഫ്രീന (30) യ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് അബ്ബാസിന് (38) നിസാര പരിക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ട് കുഞ്ചത്തൂര്‍ പഴയ ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റിന് സമീപമാണ് അപകടം. കുഞ്ചത്തൂരിലെ ധനകാര്യസ്ഥാപനത്തില്‍ ഇടപാടുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനോടൊപ്പം എത്തിയതായിരുന്നു അഫ്രീന. ഇടപാട്കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ അഫ്രീനയുടെ പര്‍ദ്ദ ബൈക്കിന്റെ ടയറില്‍ കുടുങ്ങി. ഇതേതുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞു.
40 ദിവസം മുമ്പ് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായതിനാല്‍ അഫ്രീനയുടെ നില അതീവ ഗുരുതരമാണ്. അഫ്രീനയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
40 ദിവസം മുമ്പ് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായതിനാല്‍ അഫ്രീനയുടെ നില അതീവ ഗുരുതരമാണ്. അഫ്രീനയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related News:
സാരിയും പര്‍ദ്ദയും ധരിച്ച് സ്ത്രീകള്‍ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കുന്നത് ഒഴിവാക്കണം
Keywords : Manjeshwaram, Kasaragod, Kerala, Accident, Injured, Bike-Accident, Woman injured in accident