തളങ്കര സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു
Aug 15, 2015, 14:00 IST
ദുബൈ: (www.kasargodvartha.com 15/08/2015) വെല്‍ഫിറ്റ് വെല്‍ഫിറ്റ് ഗ്രൂപ്പ് ജീവനക്കാരനായ യുവാവിനെ കുഴഞ്ഞ് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. തളങ്കര കണ്ടത്തിലെ പരേതനായ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ എന്ന അച്ചു (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ സുബ്ഹി
നിസ്‌കാരത്തിന് ശേഷം ഹോട്ടലില്‍ ചായകുടിച്ചുകൊണ്ടിരിക്കെ അബ്ദുല്‍ ഖാദര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ദുബൈ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവാവിന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ തിരിച്ചറിയല്‍ രേഖയില്‍നിന്നും വെല്‍ഫിറ്റ് ഫാക്ടറിയിലെ ഫോണ്‍നമ്പറിലേക്ക് ദുബൈ പോലീസ് വിളിച്ച് വിവരം പറഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും ഫാക്ടറി ഉദ്യോഗസ്ഥരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് നാട്ടിലുള്ള വെല്‍ഫിറ്റ് ചെയര്‍മാന്‍ യഹ് യ തളങ്കരയും അബ്ദുല്‍ ഖാദറിന്റെ ബന്ധുക്കളും പറഞ്ഞു. ഭാര്യ: മുംതാസ്. മക്കള്‍: മിനാദ്, മയാദ്. സഹോദരങ്ങള്‍: സുബൈര്‍, ഖാലിദ്, സഫ്‌വാന്‍, ബീഫാത്വിമ, റംല, സമീറ, നസീമ, സുമയ്യ, ഉമൈബ, പരേതനായ മുഹമ്മദ് കുഞ്ഞി.

Keywords : Thalangara native dies in Dubai, Abdul Khader, Dubai, Kasaragod, Obituary, Abdul Khader, Thalangara native dies in Dubai.
Advertisement:
Advertisement: