തളങ്കരയില്‍ മത്സ്യം ഇറക്കുന്ന ബോട്ട് നാട്ടുകാര്‍ തടഞ്ഞു; പോലീസെത്തി പ്രശ്‌നം പരിഹരിച്ചു
Aug 20, 2015, 12:03 IST
തളങ്കര: (www.kasargodvartha.com 20/08/2015) തളങ്കര ഹാര്‍ബറിന് സമീപം മലിജലം ഒഴുക്കിക്കൊണ്ട് മത്സ്യം ബോട്ടില്‍നിന്നും ലോറികളില്‍ കയറ്റുന്നത് വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പിന്നീട് പോലീസെത്തി നാട്ടുകാരുമായും മറ്റും സംസാരിച്ച് പ്രശ്‌നത്തിന് പോംവഴി കണ്ടതോടെയാണ് ആളുകള്‍ പിരിഞ്ഞുപോയത്.
ചാകരായായി ലഭിക്കുന്ന മത്സ്യങ്ങള്‍ തളങ്കര ഹാര്‍ബറിലെത്തിച്ച് റോഡില്‍വെച്ചുതന്നെ മലിനജലം ഒഴുക്കിക്കൊണ്ട് ലോറിയില്‍ കയറ്റുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നാട്ടുകാരില്‍നിന്നും ഉയര്‍ന്നുവന്നത്. മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നത് സമീപവാസികള്‍ക്കും പാര്‍ക്കിലെത്തുന്നവര്‍ക്കും ഒരേപോലെ ദുരിതം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് വ്യാഴാഴ്ച രാവിലെ ബോട്ടില്‍നിന്നും മത്സ്യം കയറ്റുന്നത് തടഞ്ഞത്.
വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍, എസ്.ഐ. അമ്പാടി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തുകയും നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ട് മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ജെ.സി.ബി. കൊണ്ടുവന്ന് ജില്ലിപ്പൊടി വിതറി. ലോറി റോഡിന്റെ ഒരുവശംമാത്രം പാര്‍ക്ക്‌ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. റോഡില്‍ വെച്ച് മത്സ്യം കഴുകുകയോ മലിനജലം ഒഴുക്കുകയോ ചെയ്യരുതെന്നും പോലീസ് ലോറി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോറി പുഴയോട് ഒതുക്കിനിര്‍ത്തുന്നതിനായി പോലീസ് നേരത്തെ ഇവിടെ പിടികൂടി സൂക്ഷിച്ചിരുന്ന ഫൈബര്‍ വള്ളങ്ങള്‍ ഇവിടെനിന്നും നീക്കംചെയ്യുകയും ചെയ്തു.
Related News:
Keywords : Kasaragod, Thalangara, Natives, Protest, Fish, sardine harvest, Police, Fish Boat, Lorry, Waste Water
Advertisement:
Advertisement: