അതിര്‍ത്തി കടന്ന് കാസര്‍കോട്ടേക്കുള്ള സ്പിരിറ്റ് കടത്ത് വീണ്ടും സജീവം
Aug 21, 2015, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 21/08/2015) അതിര്‍ത്തികടന്ന് കാസര്‍കോട്ടേക്കുള്ള സ്പിരിറ്റ് കടത്ത് വീണ്ടും സജീവമായി. ഓണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേരള-കര്‍ണ്ണാടക അതിര്‍ത്തിവഴി സ്പിരിറ്റും മദ്യവും വന്‍തോതില്‍ കടത്തുന്നത്. മഞ്ചേശ്വരം-ബന്തടുക്ക ചെക്ക് പോസ്റ്റുകള്‍ വഴിയാണ് സ്പിരിറ്റ് വാഹനങ്ങളില്‍ കടത്തുന്നത്. കഴിഞ്ഞ ദിവസം സീതാംഗോളിയില്‍ സൂക്ഷിച്ചിരുന്ന 170 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് കണ്ടെടുത്തിരുന്നു. ഈ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
ഓണത്തിന് കോടികള്‍ കൊയ്യാന്‍ കര്‍ണ്ണാടകയിലെ വ്യാജ മദ്യമാഫിയാസംഘങ്ങളാണ് കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് കടത്തുന്നത്. ഇതിന് പ്രത്യേകം ഏജന്റുമാര്‍ തന്നെ രംഗത്തുണ്ട്. ചെക്ക് പോസ്റ്റുകളില്‍ മതിയായ പരിശോധനകളില്ലാതെയാണ് സ്പിരിറ്റും മദ്യവും മണലും അടക്കമുള്ളവ കയറ്റിവരുന്ന വാഹനങ്ങള്‍ കടത്തിവിടുന്നതെന്ന് ആരോപണമുണ്ട്. മദ്യക്കടത്തിന് പുറമെ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും മലയോരമേഖലകളിലും വ്യാജമദ്യനിര്‍മ്മാണവും വില്‍പ്പനയും സജീവമാണ്. ഇതിന് പുറമെ അനധികൃത വിദേശമദ്യവില്‍പ്പനയുമുണ്ട്.
അതേസമയം പോലീസും എക്‌സൈസും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. അപൂര്‍വ്വമായി മാത്രമാണ് വ്യാജമദ്യക്കേസുകള്‍ പിടികൂടുന്നത്. ഓണം മുന്‍നിര്‍ത്തി ജില്ലയില്‍ മദ്യവില്‍പ്പന ശക്തിപ്രാപിക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പ് ഉണ്ടെങ്കിലും അതിനനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുന്നില്ല. കര്‍ണ്ണാടകയിലെ ചെമ്പേരിയില്‍ നിന്ന് ഹൊസ്ദുര്‍ഗ്‌വെള്ളരിക്കുണ്ട് താലൂക്കുകളിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് വിദേശമദ്യം ഒഴുകുന്നുണ്ട്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് മദ്യവില്‍പ്പന കൂടുതലും. ഈ ഭാഗങ്ങളില്‍ അക്രമങ്ങളും പതിവായിട്ടുണ്ട്.

Keywords: Kasaragod, Kerala, Spirit seized, Excise, Onam Celebration, Check Post, Spirit smuggling increases, Rossi Romani
Advertisement:
Advertisement: