ഷാഹുല്‍ ഹമീദ് വധം: പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
Aug 11, 2015, 13:37 IST
ഉദുമ: (www.kasargodvartha.com 11/08/2015) ഷാഹുല്‍ ഹമീദ് വധക്കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉദുമ പാക്യാരയിലെ റഹീസ്, ഇര്‍ഷാദ് എന്ന കാവു ആസിഫ്, ശിഹാബ്, ശാഹിദ് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.
കഴിഞ്ഞ മെയ് 12ന് സഹോദരനോടൊപ്പം ബൈക്കില്‍ ഉദുമ പടിഞ്ഞാറിലേക്കുള്ള മരണവീട്ടിലേക്ക് പോകവെയാണ് ചിത്താരി മുക്കൂട് സ്വദേശിയും പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദിനെ ഒരുസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി അടിച്ചുകൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ ബാദുഷയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.
കേസില്‍ എട്ട് പ്രതികളാണുള്ളത്.
കേസില്‍ എട്ട് പ്രതികളാണുള്ളത്.
Keywords : Udma, Murder-case, Accuse, Bail, High-Court, Kasaragod, Kerala, Palakunnu, Shahul Hameed.