ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
Aug 30, 2015, 21:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/08/2015) കാലിച്ചാനടുക്കത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ നിരോധനാജ്ഞ നിലവില്‍ വന്നു.
അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാനോ ആയുധങ്ങള്‍ കൈവശം വെക്കാനോ പാടില്ല. ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാടിനടുത്ത കൊളവയലിലുണ്ടായ സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് വെട്ടേല്‍ക്കുക കൂടി ചെയ്തതോടെയാണ് സെക്ഷന്‍ 144 പ്രകാരം
നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
Related News: കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു
Keywords : Kasaragod, Kerala, Kanhangad, Clash, BJP, CPM, Sec 144 imposed in Hosdurg and Ambalathara police circle.
Advertisement: