ബാങ്കുദ്യോഗസ്ഥയുടെ സ്‌കൂട്ടി കത്തിച്ചതിന് കാരണം പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യമെന്ന് സൂചന
Aug 5, 2015, 14:00 IST
നീലേശ്വരം: (www.kasargodvartha.com 05/08/2015) മടിക്കൈ ബങ്കളത്ത് ബാങ്ക് ഉദ്യോഗസ്ഥയുടെ സ്‌ക്കൂട്ടി കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവസ്ഥലത്ത് ഫോറന്‍സിക്ക് അധികൃതരും സൈബര്‍സെല്‍ അധീകൃതരും പരിശോധന നടത്തി. ബുധനാഴ്ച രാവിലെ കണ്ണൂര്‍ പോലീസ് ഫോറന്‍സിക്ക് ലാബിലെ ഫോറന്‍സിക് അസിസ്റ്റന്റ് ദീപേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സൈബര്‍ സെല്‍ അധികൃതര്‍ ഫോണ്‍വിളിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ചൊവ്വാഴ്്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബങ്കളം കൂട്ടപ്പുന്നയിലെ നാരായണന്‍ എമ്പ്രാന്തിരിയുടെ മകളും പയ്യന്നൂരിലെ ബാങ്ക് ഉദ്യോഗസ്ഥയുമായ സംഗീതയുടെ കെ.എല്‍.60 ജി.5015 നമ്പര്‍ സ്‌ക്കൂട്ടി അഞ്ജാതര്‍ തീവെച്ച് നശിപ്പിച്ചത്.
തീവെപ്പിന് പിന്നില്‍ നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയ അയല്‍വാസിയായ യുവാവിന്റെ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി യുവതി പോലീസിനോട് വെളിപ്പെടുത്തി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യമായിരിക്കാം തീവെപ്പിന് കാരണമെന്ന് സംശയിക്കുന്നു.
Related News:
മടിക്കൈയില്‍ യുവതിയുടെ സ്‌കൂട്ടി തീവെച്ച് നശിപ്പിച്ചു
Keywords: Neeleswaram, kasaragod, Kerala, Scooter, fire, Burnt, Scooty fire: Police investigation started.
Advertisement: