കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു; വന്‍ദുരന്തം ഒഴിവായി
Aug 17, 2015, 09:53 IST
ബേക്കല്‍: (www.kasargodvartha.com 17/08/2015) കാഞ്ഞങ്ങാട്ടെ അമൃത വിദ്യാലയത്തിലേക്ക് നിറയെ കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ പിറകുവശത്തെ ടയറുകള്‍ ഊരിത്തെറിച്ചു. ഭാഗ്യംകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെ 8.45 മണിയോടെയാണ് സംഭവം. ബേക്കല്‍, പള്ളിക്കര ഭാഗത്തുനിന്നും വിദ്യാര്‍ത്ഥികളെ കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന ബസിന്റെ ടയറുകള്‍ ചാമുണ്ഡിക്കുന്നിലെത്തിയപ്പോഴാണ് ഊരിത്തെറിച്ചത്.
കെ.എസ്.ടി.പി. റോഡിന്റെ അഞ്ചോളം കലുങ്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തി ഇവിടെ നടന്നുവരികയാണ്. അതുകൊണ്ടുതന്നെ പൊട്ടിപ്പൊളിഞ്ഞറോഡിലൂടെയുള്ള യാത്ര അപകട ഭീഷണിസൃഷ്ടിക്കുകയാണ്. ഇതിനിടെയാണ് സ്‌കൂള്‍ ബസിന്റെ പിറകിലെ ഒരുവശത്തെ രണ്ട് ടയറുകളും ഊരിത്തെറിച്ചത്. സാമാന്യം വേഗതയിലായിരുന്ന ബസ് ടയര്‍ ഊരിത്തെറിച്ചപ്പോള്‍ ഭാഗ്യംകൊണ്ടാണ് നിയന്ത്രണം വിടാതെ നിര്‍ത്താന്‍ കഴിഞ്ഞത്. വനിദ്യാര്‍ത്ഥികളെ പിന്നീട് മറ്റൊരു ബസില്‍ കൊണ്ടുപോയി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Keywords : School bus tyre ejected self, Bekal, School-Bus, Students, Kanhangad, Kasaragod, Kerala, Airline Travel.